gnn24x7

അഫ്ഗാനിസ്ഥാനിലെ അടച്ചുകിടക്കുന്ന ഇന്ത്യൻ കോൺസലേറ്റിൽ പരിശോധന നടത്തി താലിബാൻ ഭീകരര്‍

0
580
gnn24x7

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ അടച്ചുകിടക്കുന്ന ഇന്ത്യൻ കോൺസലേറ്റിൽ പരിശോധന നടത്തി താലിബാൻ ഭീകരര്‍. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോൺസ്റ്റുലറ്റുകളിൽ കടന്ന ഭീകരര്‍ രേഖകള്‍ പരിശോധിക്കുകയും അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറുകൾ മോഷ്ടിച്ചുകൊണ്ട് പോകുകയും ചെയ്തു.

താലിബാൻ ഭരണം പിടിക്കുന്നതിന് മുൻപ് തന്നെ കോൺസലേറ്റുകള്‍ അടച്ചിരുന്നു. പിന്നീട്, വിവിധ ഘട്ടങ്ങളിലായി എംബസി ജീവനക്കാരെ നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. അതേസമയം, ചിലര്‍ ഇപ്പോഴും കാബൂളില്‍ കഴിയുകയാണ്.

അവരെ അഫ്ഗാനിസ്ഥാനില്‍ നിന്ന്‌ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം കാബൂളില്‍ എത്തിയിട്ടുണ്ട്. മലയാളികളടക്കമുള്ളവരുമായി വിമാനം ഇന്ന് മടങ്ങിയെത്താനാണ് സാധ്യത.

gnn24x7