gnn24x7

ബി.ജെ.പി പ്രവര്‍ത്തകർ ത്രിപുരയിലെ സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ അക്രമണം നടത്തി; 10 ഓളം പേർക്ക് പരിക്ക്

0
452
gnn24x7

അഗര്‍ത്തല: ഇന്നലെ ബി.ജെ.പി പ്രവര്‍ത്തകർ ത്രിപുരയിലെ സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിൽ 10 ഓളം പേർക്ക് പരിക്കേറ്റു. ജയ് ശ്രീറാം മുഴക്കിയാണ് ബി.ജെ.പി പ്രവര്‍ത്തകർ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടത്. കൂടാതെ ആറോളം വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.

തിങ്കളാഴ്ച സെപാഹിജാല ജില്ലയിൽ ഇരു വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായിരുന്നതിന്റെ തുടർച്ചയാണ് ഇന്നലെ ഉണ്ടായ ആക്രമണം. ആക്രമണത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

gnn24x7