gnn24x7

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടിനല്‍കാന്‍ തീരുമാനിച്ച് സൗദി

0
375
gnn24x7

റിയാദ്: സൗദിയില്‍ കൊറോണ വ്യാപനം കുറഞ്ഞതോടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടിനല്‍കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കി. സൗദി സന്ദര്‍ശിക്കാനായി ടൂറിസ്റ്റ് വിസയെടുക്കുകയും പിന്നീട് കൊവിഡ് പ്രതിസന്ധിക്കിടയില്‍ യാത്ര സാധിക്കാതെ വിസ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്കാണ് വിസ നീട്ടിനല്‍കാന്‍ നിർദ്ദേശം.

2021 മാര്‍ച്ച് 21ന് മുമ്പ് ഇഷ്യൂ ചെയ്ത ടൂറിസ്റ്റ് വിസകളുടെ കാലാവധിയാണ് നീട്ടുന്നത് എന്ന് മന്ത്രാലയം വ്യക്തമാക്കി. വിസ കാലാവധി നീട്ടാന്‍ പ്രത്യേകിച്ച് അപേക്ഷകളോ മറ്റ് നടപടികളോ ആവശ്യമില്ല.

2021 ആഗ്‌സ്ത് ഒന്നു മുതലാണ് സൗദി വിദേശ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയത്. 72 മണിക്കൂറിനകം എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയോടെ നിലവില്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ഇല്ലാതെ തന്നെ ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് വരാന്‍ അനുമതിയുണ്ട്.

gnn24x7