gnn24x7

രാത്രി 12 വരെ പഠിച്ചുകൊണ്ടിരുന്ന പത്താം ക്ലാസുകാരൻ കിടപ്പുമുറിയിൽ മരിച്ച നിലയിൽ

0
456
gnn24x7

കൊല്ലം: അഞ്ചലില്‍ പത്താം ക്ലാസ് വിദ്യാർഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയസ്തംഭനമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

ഇടമുളയ്ക്കല്‍ ലതികാഭവനില്‍ രവികുമാര്‍-ബീന ദമ്പതികളുടെ മകൻ അഭിഷേകാണു മരിച്ചത്. അഞ്ചല്‍ വെസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അഭിഷേക്. വെള്ളിയാഴ്ച രാത്രി 12 വരെ പഠിച്ചശേഷം കുട്ടി ഉറങ്ങാനായി കിടപ്പുമുറിയിലേക്ക് പോയി. വീട്ടുകാർ രാവിലെ എഴുന്നേൽപ്പിക്കാൻ ചെന്നപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.

gnn24x7