gnn24x7

മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞു; കാണാതായ മൂന്നു പേർക്കായി തിരച്ചിൽ

0
352
gnn24x7

മലപ്പുറം: പൊന്നാനിയില്‍ നിന്ന് നാലു പേരുമായി മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി. പൊന്നാനി മുക്കാടി സ്വദേശികളായ ബീരാൻ, ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് കാണാതായത്. തോണിയിലുണ്ട പൊന്നാനി സ്വദേശി ഹംസകുട്ടിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.

വ്യാഴാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പോയ തോണിയാണ് മന്ദലാംകുന്ന് തീരത്തു നിന്ന് 20 കിലോമീറ്റർ ഉൾക്കടലിൽ മറിഞ്ഞത്. ലൈഫ് ജാക്കറ്റിട്ട് കടലിൽ ഒഴുകുന്നത് മത്സ്യതൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹംസകുട്ടിയെ രക്ഷപ്പെടുത്താനായത്. കരയിലെത്തിച്ച ശേഷം ഹംസകുട്ടിയെ വിദഗ്ധ ചികിത്സക്കായി പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

gnn24x7