gnn24x7

ട്വന്റി-20: ന്യൂസീലന്‍ഡിനെതിരായ ടീം സെലക്ഷനെ വിമര്‍ശിച്ച് ആകാശ് ചോപ്ര

0
958
gnn24x7

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍താരം ആകാശ് ചോപ്ര. മൂന്നു മത്സരങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന പരമ്പരയ്ക്കുള്ള 16 അംഗ ടീമില്‍ അഞ്ച് ഓപ്പണര്‍മാരെ എന്തിനാണ് ഉള്‍പ്പെടുത്തിയതെന്ന് ആകാശ് ചോപ്ര ചോദ്യമുന്നയിച്ചു.

ടീമിന്റെ നായകന്‍ രോഹിത് ശര്‍മയും ഉപനായകന്‍ കെഎല്‍ രാഹുലും ഓപ്പണര്‍മാരാണ്. ഇതിന് പുറമേയാണ് ഓപ്പണര്‍മാരായ ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്ക്‌വാദ്, വെങ്കടേഷ് അയ്യര്‍ എന്നിവരേയും ടീമിലെടുത്തത്. താരങ്ങളുടെ തിരഞ്ഞെടുപ്പില്‍ സെലക്ടര്‍മാര്‍ സ്ഥിരത പുലര്‍ത്തുന്നില്ലെന്നും മുന്‍താരം ആരോപിച്ചു.

gnn24x7