gnn24x7

57 പേർക്ക് ഒമിക്രോണ്‍; കേരളത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി

0
583
gnn24x7

തിരുവനന്തപുരം: ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ് നിയന്ത്രണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിൽ 57 പേർക്കാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ചത്.

കർഫ്യൂവിനെ തുടർന്ന് കടകൾ രാത്രി 10 ന് അടയ്ക്കണം. അനാവശ്യ യാത്രകൾ അനുവദിക്കില്ല. ആൾക്കൂട്ടങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും. വാഹനപരിശോധന ശക്തമാക്കും. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നത് ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.

gnn24x7