gnn24x7

മന്ത്രി മുഹമ്മദ് റിയാസിനെതിരേ രൂക്ഷ വിമര്‍ശനം

0
607
gnn24x7

തൊടുപുഴ: മന്ത്രി മുഹമ്മദ് റിയാസിനെതിരേ സിപിഎം ഇടുക്കി ജില്ലാസമ്മേളനത്തില്‍ വിമര്‍ശനം. ഇടുക്കി ജില്ലക്ക് സമ്പൂര്‍ണ അവഗണനയാണെന്ന് ആരോപിച്ചാണ് പ്രതിനിധികള്‍ ‘മലബാര്‍ മന്ത്രി’ എന്ന് അദ്ദേഹത്തിനെതിരേ സമ്മേളനത്തില്‍ പരിഹാസമുയര്‍ത്തി. ടൂറിസം, റോഡ് പദ്ധതികള്‍ മലബാര്‍ മേഖലയ്ക്ക് മാത്രമായാണ് മന്ത്രി പരിഗണിയ്ക്കുന്നതെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വിനോദസഞ്ചാര മേഖലയില്‍ ഇടുക്കിക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി.

നേരത്തെ ആഭ്യന്തര വകുപ്പിന് എതിരെയും ജില്ലാ സമ്മേളത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനു മാത്രമായി മന്ത്രി വേണമെന്ന് സി.പി.എം. ഇടുക്കി ജില്ലാസമ്മേളനത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകള്‍ അക്കമിട്ടുനിരത്തിയാണ് പ്രതിനിധികള്‍ ഈ ആവശ്യമുന്നയിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ചില ഉദ്യോഗസ്ഥര്‍ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. അവര്‍ക്ക് നാടുനന്നാകണമെന്ന ആഗ്രഹമില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.

പോലിസിന്‍റെ വീഴ്ചകള്‍ സി.പി.എം. ഇടുക്കി ജില്ലാ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ തുറന്നു സമ്മതിച്ചിരുന്നു. വകുപ്പിലെ വിഷയം മുഖ്യമന്ത്രിയുമായി അടിയന്തരമായി ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തുമെന്നും സംസ്ഥാന സെക്രട്ടറി പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി.

gnn24x7