gnn24x7

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

0
780
gnn24x7

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണപ്പെട്ടു. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി- കുമാര്‍ ദമ്പതികളുടെ 4 ദിവസം പ്രായമായ മകനാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ജനുവരി ഏഴിനായിരുന്നു കുഞ്ഞ് ജനിച്ചത്.

ബ്ലഡ് പ്രഷര്‍ കുറവായിരുന്നതടക്കം ഈശ്വരിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഏഴാം തീയതി സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. രണ്ട് കിലോ മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം. അതേസമയം കുട്ടിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാവില്ലെന്ന് ആശുപത്രി സൂപ്രണ്ട് നിലപാടെടുത്തിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കുകയും , പൊലീസ് ഇടപെട്ട് മൃതദേഹം അഗളി ആശുപത്രിയില്‍ സൂക്ഷിക്കുകയും ചെയ്തു.

gnn24x7