gnn24x7

ഓസ്‌ട്രേലിയന്‍ ഓപ്പണിന് പിന്നാലെ ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്ടമായേക്കും

0
502
gnn24x7

പാരിസ്: കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാത്തതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായ നൊവാക് ജോക്കോവിച്ച്. ഇതേ കാരണത്താൽ ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്ടപ്പെട്ടേക്കും. വാക്‌സിന്‍ എടുക്കാത്ത ഒരു താരത്തെയും ഫ്രഞ്ച് ഓപ്പണില്‍ കളിപ്പിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫ്രാന്‍സ് കായികമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്ടമാകുമെന്ന് ഏകദേശം ഉറപ്പായി.

വാക്‌സിന്‍ എടുക്കാന്‍ ജോക്കോവിച്ച് തയ്യാറല്ല. ഓസ്‌ട്രേലിയയില്‍ കോടതി മുഖേന കളിക്കാന്‍ അവസരം തേടിയെങ്കിലും പരാജയപ്പെട്ടു. അവസാനം മൂന്ന് വര്‍ഷം ഓസ്‌ട്രേലിയയില്‍ പ്രവേശന വിലക്കും ജോക്കോവിച്ചിന് നേരിടേണ്ടി വന്നു. ഇനിയും വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ഫ്രഞ്ച് ഓപ്പണ്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളും ലോക ഒന്നാം നമ്പര്‍ താരത്തിന് നഷ്ടമായേക്കും.

gnn24x7