gnn24x7

ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തിൽ അമ്മൂമ്മയുടെ സുഹൃത്ത് കസ്റ്റഡിയില്‍

0
357
gnn24x7

കൊച്ചി: ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തിൽ അമ്മൂമ്മയുടെ 27 വയസ്സുകാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി നഗരത്തിലെ ഹോട്ടലില്‍വെച്ചാണ് സംഭവം നടന്നത്.

ഹോട്ടല്‍മുറിയില്‍വെച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിലിട്ട് മുക്കിക്കൊന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. പുലര്‍ച്ചെ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.

മുക്കിക്കൊന്ന കുഞ്ഞിനെ ഇവർ ആശുപത്രിയിലെത്തിച്ചിരുന്നു. തുടർന്ന് ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.

gnn24x7