gnn24x7

ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി

0
470
gnn24x7

ജിദ്ദ: ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ പൗരന്‍മാരുടെ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. കഴിഞ്ഞ കുറച്ചു ആഴ്ചകളായി കോവിഡ് കേസുകളില്‍ ഉണ്ടാകുന്ന വര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് വിലക്കെന്നാണ് വിശദീകരണം.

ഇന്ത്യ, ലെബനന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്താന്‍, യമന്‍, സൊമാലിയ, എതോപ്യ, കോംഗൊ, ലിബിയ, ഇന്‍ഡോനേഷ്യ, വിയറ്റ്‌നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് സൗദി പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

സൗദിയില്‍ ഇതുവരെ മങ്കി പോക്‌സ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കേസുകള്‍ നിരീക്ഷിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും തയ്യാറാണെന്നും മന്ത്രാലയം വിശദീകരിച്ചു.

gnn24x7