അയർലണ്ട്: 4 മ്യൂസിക്‌സിൻ്റെ ഏറ്റവും പുതിയ ഗാനമായ “പാർവയ് യെന്ന” റിലീസ് ചെയ്തു. Muzik 247 എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്ന ഈ അതിമനോഹര ഗാനം ആലപിച്ചിരിക്കുന്നത് റിയ നായർ എന്ന മിടുക്കിയാണ്. കുട്ടികളുടെ സാങ്കൽപ്പിക ലോകത്തെക്കുറിച്ചുള്ള മനോഹരമായ ഒരു ഗാനമാണിത്. പ്രിയപ്പെട്ട ഒരാളെ കാത്തിരിക്കുന്ന ഒരു കുട്ടിയുടെ ആകർഷകമായ ഭാവങ്ങളാണ് Muzik 247ൻറെ ലേബലിൽ പുറത്തിറങ്ങിയിരിക്കുന്ന ഈ ഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
വിനോദ് വേണുവിന്റെ വരികളും ഫോർ മ്യൂസിക്കിന്റെ സംഗീതവും കോർത്തിണക്കിയപ്പോൾ മികച്ച ഒരു സംഗീത അനുഭവമാണ് പ്രേക്ഷകരിൽ എത്തിയിരിക്കുന്നത്. കൂടുതൽ മികച്ചത് ആക്കാൻ മികച്ച രീതിയിൽ തന്നെ കിരൺ ബാബു (കളർ എൻ ക്യാൻവാസ് – അയർലൻഡ്) ചായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്.
വീഡിയോ കാണാം:




































