gnn24x7

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യു.കെയിലെത്തും

0
317
gnn24x7

ലണ്ടൻ: നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യു.കെയിലെത്തും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മുഖ്യമന്ത്രി ഇംഗ്ലണ്ടില്‍ എത്തുക.നാളെയാണ് മുഖ്യമന്ത്രിയുടെ പ്രധാന പരിപാടികൾ.

ലോക കേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. തുടർന്ന് മലയാളി പ്രവാസി സംഗമത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. മന്ത്രി പി.രാജീവും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. മന്ത്രിമാരായ വീണാ ജോര്‍ജും വി.ശിവന്‍ കുട്ടിയും നേരത്തെ തന്നെ യു.കെയില്‍ എത്തിയിരുന്നു. 

gnn24x7