gnn24x7

ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ

0
439
gnn24x7

ഡൽഹി: 2023 -ലെ ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ.  മുംബൈയിൽ നടക്കുന്ന 91-ാമത് ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി കൂടിയായ ജയ് ഷാ, ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് പറഞ്ഞത്. 

2023 ല്‍ പാകിസ്ഥാനാണ് ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ടീ ഇന്ത്യയെ അയക്കാന്‍ തയ്യാറാണെന്ന് ബിസിസിഐ വൃത്തകള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ സാധ്യതകള്‍ അന്വേഷിക്കുകയാണെന്നും ബിസിസി അറിയിച്ചിരുന്നു.  ഇതിനിടെയാണ് ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ പറഞ്ഞതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. 2023 ലെ ഏഷ്യാ കപ്പ് ഒരു നിഷ്പക്ഷ വേദിയിലായിരിക്കാമെന്നും പാകിസ്ഥാനിലല്ലെന്നും ബിസിസിഐ സെക്രട്ടറി കൂടിയായ ഷാ കൂട്ടിച്ചേർത്തു.

gnn24x7