gnn24x7

ട്വൻറി ട്വൻറി ഫൈനൽ വേദിയിൽ ഓസ്ട്രേലിയൻ മലയാളി ജാനകി ഈശ്വർ സംഗീത പരിപാടി അവതരിപ്പിക്കുന്നു

0
412
gnn24x7

സംഗീത വേദികളിലൂടെ ശ്രദ്ധേയയായ ഓസ്‌ട്രേലിയൻ മലയാളി ഗായിക ജാനകി ഈശ്വർ ട്വൻറി ട്വൻറി ഫൈനൽ വേദിയിൽ പരിപാടി അവതരിപ്പിക്കും. MCGയിലെ ഫൈനലിനായി ക്ഷണം ലഭിച്ചതിന്റെ ആവേശത്തിലാണ് 13കാരിയായ ജാനകി ഈശ്വർ. നേരത്തെ വോയിസ് എന്ന സംഗീത പരിപാടിയിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായി എത്തി ജാനകി ഈശ്വർ മലയാളികളുടെ അഭിമാന താരമായി മാറിയിരുന്നു.

ഓസ്ട്രേലിയൻ മൂസിക് ബാൻഡ് ഐസ് ഹൗസിനൊപ്പമാണ് ജാനകി സംഗീത പരിപാടിയുടെ ഭാഗമാകുന്നത്. വോയിസിൽ ഉണ്ടായിരുന്ന മറ്റ് കണ്ടസ്റ്റൻ്റുകളും ഐസ് ഹൗസിനൊപ്പം ട്വന്റി ട്വന്റി ഫൈനലിൽ സംഗീത പരിപാടിയുടെ ഭാഗമാകുന്നുണ്ട്. ഐസ് ഹൗസിന്റെ “വീ കാൻ ഗെറ്റ് ടുഗതർ” എന്ന ഗാനമാണ് ജാനകി ഈ പരിപാടിയിൽ ആരംഭിക്കുന്നത്.

ട്വൻറി ട്വൻറി പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചത് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്ന് ജാനകി ഈശ്വർ പ്രതികരിച്ചു. ജാനകിയുടെ അച്ഛൻ അനൂപ് ദിവാകരൻ ഒരു ക്രിക്കറ്റ് ആരാധകൻ ആയതുകൊണ്ട് തന്നെ ഈ അവസരം ലഭിച്ചതിൽ കൂടുതൽ സന്തോഷം അച്ഛനാണെന്നും ജാനകി കൂട്ടിച്ചേർത്തു. ഇത്രയും വലിയൊരു ഗ്രൗണ്ടിൽ ഇത്രയും അധികം ഓഡിയൻസിന് മുന്നിൽ ഗാനം ആലപിക്കാൻ അവസരം ലഭിച്ചത് വലിയൊരു കാര്യമാണെന്ന് ജാനകി പറഞ്ഞു. ക്രിക്കറ്റിൻ്റെ കടുത്ത ഒരു ആരധകയല്ല എങ്കിൽ കൂടിയും ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനാണു ജാനകിയുടെ പിന്തുണ.

വോയിസ് സംഗീത മൽസരത്തിൽ മലയാള തനിമയുള്ള വസ്ത്രങ്ങൾ അണിഞ്ഞെത്തി പ്രേക്ഷകരിൽ കൗതുകം ജനിപ്പിച്ചത് പിന്നാലെ ഫാഷൻ രംഗത്ത് നിന്നും ഒട്ടനവധി അവസരങ്ങൾ ജാനകിയെ തേടി എത്തിയിട്ടുണ്ട്. ഫിഫ വേൾഡ് കപ്പുമായി ബന്ധപ്പെട്ട മ്യൂസിക് ആൽബത്തിൻ്റെ ഭാഗമാകാൻ ജാനകിയ്ക്ക് കേരളത്തിൽ വച്ച് അവസരം ലഭിച്ചിരുന്നു. ഈ അടുത്തിടെയാണ് aa മ്യുസിക് ആൽബം റിലീസ് ചെയ്തത്. തമിഴ് സംഗീത രംഗത്തും ഇതിനോടകം ജാനകി നേട്ടങ്ങൾ കൊയ്തു കഴിഞ്ഞു.

സ്വന്തമായി പാട്ടുകൾ എഴുതുന്നതിലും അവയ്ക്ക് ഇനം നൽകി റിലീസ് ചെയ്യുന്നതിലാണ് ജാനകി ഇപ്പൊൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. ജാനകിയ്ക്ക് കൂടുതൽ സന്തോഷം നൽകുന്നതും ഇക്കാര്യമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here