gnn24x7

പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് യുവതികൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി

0
538
gnn24x7

കൊച്ചി: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് യുവതികൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ  പിടിയിലായി. കൊല്ലം സ്വദേശി ജയ ജോസഫ്, കോഴിക്കോട് സ്വദേശി സക്കീന മുസ്തഫ എന്നിവരാണ് പിടിയിലായത്. വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗമാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. മസ്കറ്റിലേക്ക് പോകാനാണ് ഇരുവരും വിമാനത്താവളത്തിൽ എത്തിയത്. ഇവരുടെ കൈയ്യിൽ വിസിറ്റിംഗ് വിസയാണ് ഉണ്ടായിരുന്നത്. പാസ്പോർട്ട് പരിശോധിച്ചപ്പോൾ നേരത്തെയുണ്ടായിരുന്ന കുവൈത്ത് വിസയുടെ മുകളിൽ റദ്ദാക്കിയ മറ്റൊരു വിസ സ്റ്റിക്കർ ഒട്ടിച്ചതായി കണ്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാസ്പോർട്ടിൽ കൃത്രിമം കാണിച്ചതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇരുവരെയും എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്യും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7