gnn24x7

“സ്നേഹ സംഗീതരാവ്” മെഗാ സ്റ്റേജ് ഷോ ഇന്ന് (മെയ്‌ 22) LOUTH ൽ

0
535
gnn24x7

ക്രിസ്തീയ ഭക്തിഗാന രംഗത്തെ പകരക്കാരനില്ലാത്ത പ്രതിഭ പീറ്റർ ചേരാനല്ലൂർ നേതൃത്വം നൽകുന്ന സംഗീത സന്ധ്യയ്ക്ക് അയർലണ്ട് സാക്ഷിയാകാൻ ഇനി മണിക്കൂറുകൾ മാത്രം.ടോപ് സിംഗർ പരിപാടിയിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ പൊന്നോമന ഗായിക മേഘ്നക്കുട്ടി, സ രി ഗ മ പ റിയാലിറ്റി ഷോയിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ലിബിൻ സ്കറിയ, തുടങ്ങി അയർലണ്ട് മലയാളി സംഗീത പ്രേമികളുടെ പ്രിയ ഗായകർ ഒത്തുകൂടുകയാണ്.

“സ്നേഹ സംഗീതരാവ്” മെയ്‌ 22നു വൈകുന്നേരം 5.30ന് Ardee Parish Centre, Louth ൽ അരങ്ങേറും. അയർലണ്ടിലെ പ്രമുഖ നൃത്ത വിദ്യാലയമായ “Mudra” ഒരുക്കുന്ന നൃത്തപരിപാടിയുമുണ്ടായിരിക്കും. രുചികരമായ വിഭവങ്ങൾ ആസ്വദിക്കാനായി വിവിധ ഫുഡ്‌ കോർട്ടുകളും സജ്ജമാണ്.

Sheela Palace Restaurant BREFFNISOLUTIONS Recruiting Consultancy, CONFIDENT TRAVEL LIMITED, Black White Technologies.com, Spice Bazaar Drogheda, SOUL BEATS എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പ്രോഗ്രാമിന്റെ ടിക്കറ്റ് വില്പന അവസാന ഘട്ടത്തിലാണ്. ഏതാനും ടിക്കറ്റുകൾ മാത്രമാണ് ശേഷിക്കുന്നത്. ടിക്കറ്റ് ബുക്കിംഗിനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://docs.google.com/forms/d/e/1FAIpQLScw8ljoQKKdin4rOQHKrLjY09cQPU30O3kM7R3SYYIjz173wg/viewform?pli=1

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7