കഴിഞ്ഞ വർഷം പർച്ചേഴ്സുകൾക്കായി ഐറിഷ് ഉപഭോക്താക്കൾ നൽകിയ വില, യൂറോപ്യൻ യൂണിയനിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കായിരുന്നു. യൂറോസ്റ്റ കണക്കനുസരിച്ച്, ഐറിഷ് വിലകൾ EU ശരാശരിയേക്കാൾ 42% കൂടുതലാണ്. ആദ്യ രാജ്യം ഡെന്മാർക്കാണ്. ഡെന്മാർക്കിൽ 43% രേഖപ്പെടുത്തി. ബൾഗേറിയയിലും റൊമാനിയയിലുമാണ് ഏറ്റവും കുറഞ്ഞ വിലനിലവാരം രേഖപ്പെടുത്തിയിരിക്കുന്നത്. EU-യിലുടനീളമുള്ള 2,000-ത്തിലധികം ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയിലെ വ്യത്യാസം സർവേ പരിശോധിക്കുന്നു.
![](https://gnn24x7.com/wp-content/uploads/2024/06/Sequence-01_1-1024x299.gif)
മദ്യത്തിനും പുകയിലയ്ക്കും അയർലണ്ടിലെ വില യൂറോപ്യൻ യൂണിയനിൽ എവിടെയും ഏറ്റവും ഉയർന്നതാണെന്ന് ഡാറ്റ കാണിക്കുന്നു, ബൾഗേറിയയെ അപേക്ഷിച്ച് 3.2 മടങ്ങ് കൂടുതലാണ്. റെസ്റ്റോറൻ്റുകൾക്കും ഹോട്ടലുകൾക്കും വ്യക്തിഗത ഗതാഗത ഉപകരണങ്ങൾക്കും ഡെന്മാർക്കിനും ഫിൻലൻഡിനും പിന്നിൽ ഏറ്റവും ചെലവേറിയ മൂന്നാമത്തെ രാജ്യവും അയർലൻഡായിരുന്നു. ഏറ്റവും വിലയേറിയ വസ്ത്ര വിപണി ഡെന്മാർക്ക്, ചെക്കിയ, എസ്റ്റോണിയ എന്നിവിടങ്ങളിൽ ആയിരുന്നു. അതേസമയം ലക്സംബർഗിലാണ് ഭക്ഷണത്തിനും മദ്യേതര പാനീയങ്ങൾക്കും ഏറ്റവും ഉയർന്ന വിലയുള്ളത്. കൺസ്യൂമർ ഇലക്ട്രോണിക്സിൻ്റെ വില ഫ്രാൻസിലാണ് ഏറ്റവും കൂടുതൽ.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb