gnn24x7

കോവിഡിനെതിരെ പൊരുതാൻ മരുന്നു നൽകിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു ട്രംപ് -പി പി ചെറിയാൻ

0
238
gnn24x7

വാഷിങ്ടൻ ഡിസി :കോവിഡ് 19 നെതിരെ പൊരുതുന്നതിന് ഇന്ത്യയിൽ നിന്നും ഹൈഡ്രോക്സി ക്ലോറോക്സിൻ എന്ന വാക്സിൻ അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നതിന് സന്മനസു കാണിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിനന്ദിച്ചു. ഇന്ത്യയിൽ മലേറിയക്കെതിരെ ഉപയോഗിക്കുന്ന വാക്സിനാണ് ഹൈഡ്രോക്സി ക്ലോറോക്സിൻ  കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതോടെ ഈ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിർത്തി വച്ചിരുന്നു. അസാധാരണ സാഹചര്യത്തിൽ സഹായിക്കാൻ തയാറായ അമേരിക്കയുടെ സുഹൃദ് രാജ്യത്തെ പ്രധാനമന്ത്രിയെയും ഇന്ത്യൻ ജനതയേയും ഞങ്ങൾ ഒരിക്കലും മറക്കില്ല. ട്രംപ് ഏപ്രിൽ 8 ന് രാവിലെ വൈറ്റ് ഹൗസ് പ്രസ് ബ്രീഫിങ്ങിൽ പറഞ്ഞു. ഇന്ത്യയെ ഭീഷിണിപ്പെടുത്തിയാണ് കയറ്റുമതി നിഷേധിച്ച ഈ  വാക്സിൻ അമേരിക്കയ്ക്ക്  നൽകാൻ നരേന്ദ്ര മോദി സമ്മതിച്ചതെന്ന് ഊഹാപോഹങ്ങൾ നിലനിൽക്കെയാണു ട്രംപിന്റെ അഭിനന്ദന കുറിപ്പ് പുറത്തു വന്നത്.  ലോകത്തിലെ ഏറ്റവും കൂടുതൽ കൊറോണ വൈറസ് കണ്ടെത്തിയ (4,18,000), ഏറ്റവും കൂടുതൽ മരണം (14,200) സംഭവിച്ച  രാജ്യമായി കണക്കാക്കുമ്പോൾ തന്നെ സുഹൃദ് രാജ്യമായ ഇന്ത്യയിൽ 5900 പോസിറ്റീവ് കേസ്സുകളും , 178 മരണവുമാണ് ഉണ്ടായിരിക്കുന്നത്. മരുന്നു നൽകിയതിനു മാത്രമല്ല ഇന്ത്യക്ക് മോദി ഗവൺമെന്റ് നൽകുന്ന ധീരമായ നേതൃത്വത്തിനും ട്രംപ് നന്ദി രേഖപ്പെടുത്തി..

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here