gnn24x7

ബൈഡന്റെ അഴിമതികള്‍ തുറന്നു കാണിക്കുന്നതിന് രംഗത്തിറങ്ങുമെന്ന് റൂഡി ഗുലാനി – പി പി ചെറിയാന്‍

0
243
gnn24x7

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ഥികളില്‍ മുന്നില്‍ നില്‍ക്കുന്ന മുന്‍ വൈസ് പ്രസിഡന്റ് ജൊ ബൈഡന്റെ അഴിമതികള്‍ പൊതുജന മധ്യത്തില്‍ തുറന്നു കാണിക്കുമെന്ന് ട്രംപിന്റെ പേഴ്‌സണല്‍ അറ്റോര്‍ണി റൂഡി ഗുലാനി ജനുവരി 23 വ്യാഴാഴ്ച ഭീഷണിപ്പെടുത്തി.

ആദ്യം ഞാന്‍ മാധ്യമങ്ങളോട് പറയാന്‍ ശ്രമിച്ചത് ഇനി ജനങ്ങളോടു തന്നെ പറയാന്‍ നിര്‍ബന്ധിതനാകുന്നു. മുന്‍ ന്യുയോര്‍ക്ക് മേയര്‍ റൂഡി ഗുലാനിയുടെ ട്വിറ്ററിലാണ് ഈ വിഷയം പരാമര്‍ശിച്ചിരിക്കുന്നത്.

ബൈഡന്റെ ഫാമിലി എന്റര്‍െ്രെപസ് പബ്ലിക് ഓഫീസുകളുടെ വില്‍പനയിലൂടെ മില്യണ്‍ കണക്കിനു ഡോളറാണ് ഉണ്ടാക്കിയത്.

സെനറ്റില്‍ നടന്നു വരുന്ന ട്രംപ് ഇംപീച്ച്‌മെന്റ് ട്രയലില്‍ ജൊ ബൈഡനെതിരായുള്ള തെളിവുകള്‍ നിരത്തുമെന്നും ഗുലാനി പറയുന്നു.

2016ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജൊ ബൈഡനെതിരായ ആരോപണങ്ങള്‍ ആന്വേഷിക്കണമെന്ന് ട്രംപ് യുക്രെയിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ഇംപീച്ച്‌മെന്റില്‍ എത്തിച്ചേര്‍ന്നത്.

ബൈഡന്റെ മകന്‍ ഹണ്ടര്‍ ബോര്‍ഡ് അംഗമായിരുന്ന യുക്രെയ്ന്‍ കമ്പനിയെ കുറിച്ചു അന്വേഷണം നടത്തുന്നതിന് നിയമിതനായ വിക്ടര്‍ ഷോക്കിനെതിരെ ബൈഡന്‍ നടപടി സ്വീകരിച്ചുവെന്നും ഗുലാനി പറയുന്നു. ട്രംപിനെതിരെ ആരംഭിച്ച ഇംപിച്ചുമെന്റ് ട്രയല്‍ അവസാനം ചെന്നെത്തുക ജൊ ബൈഡന്റെ അഴിമതികളിലേക്കായിരിക്കും. ഒരു പക്ഷെ ഇത് തന്നെയായിരിക്കാം ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ലക്ഷ്യം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here