gnn24x7

തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചേക്കുമെന്ന് ബൈഡന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി മാനേജരുടെ മുന്നറിയിപ്പ് – പി.പി. ചെറിയാന്‍

0
192
gnn24x7

Picture

വാഷിംഗ്ടണ്‍ ഡി.സി: നവംബര്‍ മൂന്നിന് അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചേക്കാമെന്ന് ബൈഡന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി മാനേജര്‍ ജെന്‍ ഒ മല്ലിഡില്ലന്‍ അനുയായികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് സര്‍വ്വെകളില്‍ ബൈഡനാണ് മുന്‍തൂക്കമെങ്കിലും, ട്രംപിന്റെ വിജയം എന്ന യാഥാര്‍ത്ഥ്യം നിഷേധിക്കാനാവില്ല- ശനിയാഴ്ച പ്രവര്‍ത്തകര്‍ക്ക് അയച്ച അറിയിപ്പില്‍ ജെന്‍ പറയുന്നു.

ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച സര്‍വ്വെയില്‍ ബൈഡന്‍ 54 ശതമാനവും, ട്രംപിന് 43 ശതമാനവുമാണ് വിജയസാധ്യത പ്രവചിച്ചിരുന്നത്.

പ്രധാന സംസ്ഥാനങ്ങളില്‍ സ്ഥിതി മാറിമറിയുകയാണെന്നും ഇരുവരും ഇഞ്ചോടിഞ്ച് പൊരുതുകയാണെന്നും അറിയിപ്പില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഫ്‌ളോറിഡ, നോര്‍ത്ത് കരോളിന സംസ്ഥാനങ്ങളില്‍ വളരെ ചെറിയശതമാനം ലീഡ് മാത്രമാണ് ബൈഡനുള്ളത്. വോട്ടര്‍മാരെ പരമാവധി പോളിംഗ് ബൂത്തില്‍ എത്തിക്കുന്നതിന് പ്രവര്‍ത്തിക്കണമെന്നും, ബൈഡന് വോട്ട് ചെയ്തുവെന്ന് ഉറപ്പാക്കണമെന്നും മാനേജര്‍ അഭ്യര്‍ത്ഥിച്ചു.

2016-ല്‍ ജനകീയ വോട്ടുകള്‍ കൂടുതല്‍ ലഭിച്ച ഹിലരി പരാജയപ്പെട്ടത് വിസ്മരിക്കരുതെന്നും, കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഡമോക്രാറ്റിക് പാര്‍ട്ടി വിജയിക്കേണ്ടത് അനിവാര്യമാണെന്നും മാനേജര്‍ ചൂണ്ടിക്കാട്ടി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here