gnn24x7

ലിസ മോണ്ട്‌ഗോമറിയുടെ വധശിക്ഷ ഡിസംബര്‍ എട്ടിന് നടപ്പാക്കും – പി.പി. ചെറിയാന്‍

0
173
gnn24x7

Picture

കന്‍സാസ്: എട്ടുമാസം ഗര്‍ഭിണിയായ യുവതി ബോബിജോ സ്റ്റിനെറ്റിനെ (23) കഴുത്തറത്ത് കൊലപ്പെടുത്തി, ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്ത്, കുഞ്ഞുമായി രക്ഷപെട്ട കേസില്‍ പ്രതിയായ ലിസ മോണ്ട്‌ഗോമറിയുടെ വധശിക്ഷ ഡിസംബര്‍ എട്ടിന് നടപ്പാക്കുമെന്ന് ഫെഡറല്‍ അധികൃതര്‍ അറിയിച്ചു. ഒക്‌ടോബര്‍ 16-ന് വെള്ളിയാഴ്ചയായിരുന്നു ഇതു സംബന്ധിച്ച ഉത്തരവുണ്ടായത്.

അമേരിക്കയില്‍ 1953 ജൂണ്‍ 19-നായിരുന്നു അവസാനമായി ഒരു സ്ത്രീയുടെ വധിശിക്ഷ നടപ്പിലാക്കിയത്. ഈതന്‍ റോസന്‍ ബര്‍ഗ്, ഭര്‍ത്താവ് ജൂലിയസ് റോസര്‍ബെര്‍ഡ് എന്നിവരുടെ വധശിക്ഷ നടപ്പാക്കിയത് അന്ന് ഇലക്ട്രിക് ചെയര്‍ ഉപയോഗിച്ചായിരുന്നു.

കേസ് ഡയറി അനുസരിച്ച് സംഭവത്തിന്റെ വിവരണം ഇങ്ങനെ: കന്‍സാസിലുള്ള വീട്ടില്‍ നിന്നും വാഹനം ഓടിച്ചാണ് മിസോറിയിലുള്ള ബോബിയുടെ വീട്ടില്‍ മോണ്ട്‌ഗോമറി എത്തിയത്. ഒരു പപ്പിയെ വാങ്ങുക എന്നതായിരുന്നു ലക്ഷ്യമെന്ന് ബോബിയോട് ഇവര്‍ പറഞ്ഞു. വീട്ടില്‍ കയറിയ ഗോമറി, ബോബിയെ കടന്നാക്രമിച്ചു. ബോധരഹിതയായ ബോബിയുടെ വയര്‍ അടുക്കള കത്തി ഉപയോഗിച്ച് കീറുന്നതിനിടയില്‍ ബോധം തിരിച്ചുകിട്ടിയ ബോബി ഇവരുമായി മല്‍പ്പിടുത്തം നടത്തി. ഒടുവില്‍ മോണ്ട്‌ഗോമറി കഴുത്ത് ഞെരിച്ച് ബോബിയെ കൊലപ്പെടുത്തി. ഉദരത്തില്‍ നിന്നും കുഞ്ഞിനെ കീറിയെടുത്ത് രക്ഷപെടുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ ജീവനോടെ കണ്ടെത്തി. ഈ കേസില്‍ 2004 ഡിസംബര്‍ 16-ന് ഇവര്‍ക്ക് വധശിക്ഷ ലഭിച്ചത്. അതിക്രൂരമായാണ് കൊലപാതകം നടത്തിയതെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് ബുദ്ധിസ്ഥിരതയില്ലായിരുന്നുവെന്ന വാദം കോടതി അംഗീകരിച്ചില്ല.

മോണ്ട് ഗോമറിയുടെ വധശിക്ഷ നടപ്പാക്കുന്നതോടൊപ്പം ഡിസംബര്‍ 10-ന് ബ്രാന്റണ്‍ ബര്‍ത്താര്‍ഡ് എന്നൊരു പ്രതിയുടെ വധശിക്ഷകൂടി നടപ്പാക്കുമെന്നും ഫെഡറല്‍ കോടി അധികൃതര്‍ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here