gnn24x7

ഫ്‌ളോറിഡയില്‍ കൊറോണ പോസിറ്റീവ് കേസുകള്‍ 7,00,000 കവിഞ്ഞു – പി.പി. ചെറിയാന്‍

0
211
gnn24x7

Picture

ഫ്‌ളോറിഡ: ഫ്‌ളോറിഡ സംസ്ഥാനത്ത് ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് കോവിഡ് 19 രോഗുകളുടെ എണ്ണം 7,00,000 കവിഞ്ഞതായി ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി അറിയിച്ചു. മഹാമാരി ഫ്‌ളോറിഡയില്‍ വ്യാപിച്ചതിനുശേഷം ഇതുവരെ മരിച്ചവരുടെ എണ്ണം 14,100 പിന്നിട്ടു.

മയാമി -ഡേയ്‌സ്, ബ്രോവാര്‍ഡ്, പാംബീച്ച് എന്നീ കൗണ്ടികളിലാണ് കൊറോണ വൈറസ് കൂടുതല്‍ വ്യാപിച്ചിരിക്കുന്നത്.

ഫ്‌ളോറിഡ സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങാനിരിക്കേ പുതിയ പോസ്റ്റീവ് കേസുകളും, മരണവും വര്‍ധിച്ചുവരുന്നതില്‍ ഗവണ്‍മെന്റും, ആരോഗ്യവകുപ്പ് അധികൃതരും ആശങ്കാകുലരാണ്. സൗത്ത് ഫ്‌ളോറിഡയില്‍ രോഗവ്യാപനം കുറഞ്ഞുവരുന്നുവെന്നുള്ളത് ആശ്വാസം നല്‍കുന്നു.

കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി രോഗവ്യാപനം 4.61 ശതമാനമാണ്. മുന്‍വാരം ഇത് 4.31 ശതമാനമായിരുന്നു. മയാമി ഡേയ്‌സില്‍ ഇതുവരെ 169426 പോസിറ്റീവ് കേസുകളും, 3,231 മരണവും സംഭവിച്ചപ്പോള്‍ തൊട്ടടുത്ത് ബ്രോവാര്‍ഡില്‍ 76,854 പോസിറ്റീവ് കേസുകളും, 1379 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഹാം ബീച്ചില്‍ 46,283 ഉം, 1342 മരണവും ഇതുവരെ ഉണ്ടായിട്ടുണ്ട്.

ഫ്‌ളോറിഡയില്‍ സെപ്റ്റംബര്‍ 27 വരെ രോഗപരിശോധന നടത്തിയവര്‍ 52,60602 പേരാണ്. ശനിയാഴ്ചത്തേക്കാള്‍ 18,439 പേര്‍ കൂടുതല്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here