gnn24x7

ഡാലസ് മൃഗശാലയിലെ ആന ഓർമയായി -പി പി ചെറിയാൻ

0
171
gnn24x7

ഡാലസ്: ഡാളസ് മൃഗശാലയിലെത്തുന്ന ആനപ്രേമികളുടെ ആവേശമായിരുന്നു ആഫ്രിക്കൻ ആന അജാബു തിങ്കളാഴ്ച ഓർമയായി. മൃഗശാല അധിക്രതർ   ചൊവ്വാഴ്ചയാണ്  അതിന്റെ ഒരു ആന ചത്തതായി ഹൃദയഭേദകമായ പ്രഖ്യാപനം നടത്തിയത് .

12 ദിവസത്തെ വൈറൽ അണുബാധയ്‌ക്കൊടുവിൽ 7 വയസ്സുള്ള ആഫ്രിക്കൻ ആന അജാബു തിങ്കളാഴ്ച ചെരിഞ്ഞതായും, എൻഡോതെലിയോട്രോപിക് ഹെർപ്പസ് വൈറസ് (EEHV) എന്നാണ് ഈ അണുബാധ അറിയപ്പെടുന്നതെന്നും അധിക്രതർ അറിയിച്ചു. 2021 മാർച്ചിൽ മറ്റൊരു അണുബാധയെ അജാബു അതിജീവിച്ചിരുന്നു

പലപ്പോഴും മാരകമായ ഈ രോഗം ഏഷ്യൻ ആനകളിലാണ് കൂടുതലായി കാണപ്പെട്ടിരുന്നതെന്നും എന്നാൽ ഇപ്പോൾ ആഫ്രിക്കൻ ആനകളിലും  ഇത് കൂടുതലായി കണ്ടുതുടങ്ങിട്ടുണ്ടെന്നും മൃഗശാല പറയുന്നു..

ഈ അത്ഭുതകരമായ അംബാസഡറെ  ജീവജാലങ്ങൾക്ക് നഷ്ടമായി. ഞങ്ങളുടെ ദുഃഖത്തിൽ നിങ്ങൾ എല്ലാവരും പങ്കുചേരുമെന്ന് ഞങ്ങൾക്കറിയാം, വരാനിരിക്കുന്ന പ്രയാസകരമായ ദിവസങ്ങളിലൂടെ ഡാളസ് മൃഗശാല കുടുംബത്തെയും നിങ്ങളുടെ ഹൃദയത്തോട് ചേർത്തുപിടിക്കുക.” മൃഗശാല ഒരു പ്രസ്താവനയിൽ പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7