gnn24x7

ബിനോയ് സെബാസ്റ്റ്യന്റെ പിതാവ് ഇ യു ദേവസ്യായുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അനുശോചിച്ചു

0
174
gnn24x7

ഡാലസ്: അമേരിക്കയിലെ  പ്രമുഖ മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ബിനോയി സെബാസ്റ്റ്യന്റെ പിതാവ്  ഇടപറമ്പിൽ ഇ യു ദേവസ്യായുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്  അനുശോചനം രേഖപ്പെടുത്തി .
പിതാവിൻറെ മരണത്തിൽ, മക്കൾ ജോൺ  സെബാസ്റ്റ്യൻ ,ബിനോയ് സെബാസ്റ്റ്യൻ, അൽഫോൻസ ലുക്ക് , കുടുംബാംഗങ്ങൾ എന്നിവരുടെ ദുഃഖത്തിൽ  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് കമ്മറ്റി പങ്കുചേരുന്നതായും അനുശോചനം  അറിയിക്കുന്നതായും  പ്രസിഡന്റ് സിജു വി ജോർജ് ,സം മാത്യു ,ബെന്നിജോൺ ,സണ്ണി മാളിയേക്കൽ എന്നിവർ അറിയിച്ചു  സംസ്കാരം വെള്ളിയാഴ്ച രണ്ടുമണിക്ക് ഏറ്റുമാനൂർ ക്രിസ്തുരാജ് പള്ളിയിൽ വെച്ച് നടക്കുന്നതാണെന്നു കുടുംബാംഗങ്ങൾ അറിയിച്ചു .

വാർത്ത :പി പി ചെറിയാൻ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here