gnn24x7

അമേരിക്കയില്‍ നിന്നുള്ള കറുത്തവര്‍ഗക്കാരനായ ആദ്യ കര്‍ദിനാളിനെ പോപ്പ് പ്രഖ്യാപിച്ചു – പി.പി. ചെറിയാന്‍

0
161
FILE - This Sunday, June 2, 2019, file photo shows Washington D.C. Archbishop Wilton Gregory posed for a portrait following mass at St. Augustine Church in Washington. Pope Francis has named 13 new cardinals, including Washington D.C. Archbishop Wilton Gregory, who would become the first Black U.S. prelate to earn the coveted red cap. In a surprise announcement from his studio window to faithful standing below in St. Peter’s Square, Sunday, Oct. 25, 2020, Francis said the churchmen would be elevated to a cardinal’s rank in a ceremony on Nov. 28. (AP Photo/Andrew Harnik, File)
gnn24x7

Picture

വാഷിംഗ്ടണ്‍ ഡിസി: പോപ്പ് ഫ്രാന്‍സീസ് ഒക്‌ടോബര്‍ 25 ഞായറാഴ്ച നാമനിര്‍ദേശം ചെയ്ത 13 കര്‍ദിനാള്‍മാരില്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ കര്‍ദിനാളും ഉള്‍പ്പെടുന്നു. വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുള്ള വില്‍ട്ടണ്‍ ഗ്രിഗറിയാണ് (73) പോപ്പ് പ്രഖ്യാപിച്ച 13 പേരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

13 കര്‍ദിനാള്‍മാരുടേയും സ്ഥാനാരോഹണം നവംബര്‍ 28-ന് വത്തിക്കാനില്‍ നടക്കും. സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലുള്ള സ്റ്റുഡിയോ വിന്‍ഡോയില്‍ പ്രത്യക്ഷപ്പെട്ടാണ് പോപ്പ് അപ്രതീക്ഷിതമായി പുതിയ 13 കര്‍ദിനാള്‍മാരുടേയും പേരുകള്‍ പ്രഖ്യാപിച്ചത്.

സ്വവര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ സിവില്‍ യൂണിയനെ പിന്തുണച്ചുകൊണ്ട് പോപ്പ് പ്രഖ്യാപനം നടത്തിയപ്പോള്‍ ആദ്യമായി പോപ്പിനെ അഭിനന്ദിച്ചു പ്രസ്താവന നടത്തിയത് ഇപ്പോള്‍ കര്‍ദിനാളായി അമേരിക്കയില്‍ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ട ആര്‍ച്ച് ബിഷപ്പ് വില്‍ട്ടണായിരുന്നു.

കഴിഞ്ഞവര്‍ഷം ആര്‍ച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്ത വില്‍ട്ടന്‍ അമേരിക്കയില്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ആദ്യ കറുത്തവര്‍ഗ്ഗക്കാരനായിരുന്നു. ചിക്കാഗോയില്‍ ജനിച്ച വില്‍ട്ടന്‍ 1973-ലാണ് ചിക്കാഗോയില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here