gnn24x7

സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് വീണ്ടും മുന്നേറ്റം തുടരുന്നു; പവന് 40,800 രൂപ

0
417
gnn24x7

സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് വീണ്ടും മുന്നേറ്റം തുടരുന്നു.പവന് ഇന്ന് 520 രൂപ വര്‍ധിച്ച് 40,800 രൂപയായി. ഗ്രാമിന്  5,100 രൂപയാണ് ഇന്നത്തെ വില്‍പ്പന നിരക്ക്.

ഡോളര്‍ മൂല്യത്താഴ്ച ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം.ഈ പ്രവണത മാറുന്ന ലക്ഷണം ഇതുവരെയെല്ലെന്ന് കോട്ടക് സെക്യൂരിറ്റി തുടങ്ങിയ ഏജന്‍സികളിലെ നിരീക്ഷകര്‍ പറയുന്നു.കേരളത്തില്‍ സ്വര്‍ണ വില പുതിയ ഉയരങ്ങളില്‍ എത്തിയെങ്കിലും ആഭരണ ശാലകളില്‍ തിരക്കില്ല. എന്നാല്‍ ഓണ്‍ലൈന്‍ വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറെയാണ്. രാജ്യന്തര വിപണിയുടെ ചുവട് പിടിച്ച് കേരളത്തില്‍ സ്വര്‍ണ വില ഇനിയും ഉയരാനാണ് സാധ്യത.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ആഗോള തലത്തില്‍ പ്രിയം കൂടിവരികയാണ്. വിവിധ രാജ്യങ്ങളില്‍ കോവിഡിന്റെ രണ്ടാം വരവിന്റെ സൂചനകള്‍ കണ്ടതും ഓഹരി വിപണിയിലെ ചാഞ്ചാട്ടവുമാണ് സ്വര്‍ണത്തിലേക്ക് നിക്ഷേപ താത്പര്യം ഉയര്‍ത്തിയത്. കോവിഡ് മൂലം തകര്‍ന്ന വിപണിയെ ഉത്തേജിപ്പിക്കാന്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ഉത്തേജന പാക്കേജുകള്‍ വീണ്ടും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടി.അമേരിക്ക-ചൈന വ്യാപാര യുദ്ധവും സ്വര്‍ണത്തിലേക്ക് നിക്ഷപ താത്പര്യം മാറുന്നതിന് കാരണമായി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here