gnn24x7

‘വൈഫൈ’ ലഭ്യമാക്കി വിസ്താര എയര്‍ലൈന്‍സ്

0
621
gnn24x7

ന്യൂഡല്‍ഹി: സാധാരണ വിമാനങ്ങളില്‍ വൈഫൈ ലഭ്യമാകാറില്ല. എന്നാല്‍ ഇന്ത്യയില്‍ ഫൈ്‌ളറ്റുകളില്‍ ഇന്‍ഹൗസ് വൈഫൈ നല്‍കി വിസ്താര എയര്‍ലൈന്‍സ് ചരിത്രം കുറിക്കുകയാണ്. സെപ്റ്റംബര്‍ 18 മുതല്‍ ബോയിംഗ് 787 സര്‍വീസ് നടത്തുന്ന അന്തര്‍ദ്ദേശീയ ഫ്‌ലൈറ്റുകളില്‍ ഇന്‍-ഫ്‌ലൈറ്റ് വൈ-ഫൈ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഫുള്‍ സര്‍വീസ് എയര്‍ലൈന്‍ വിസ്താര വാഗ്ദാനം പ്രാബല്ല്യത്തില്‍ വരുത്തി. അതനുസരിച്ച്, ഡല്‍ഹിക്കും ലണ്ടന്‍ ഹീത്രോയ്ക്കും ഇടയിലുള്ള വിമാനങ്ങളില്‍ ഈ സേവനം ലഭ്യമാകും. ഈ വൈഫൈ സര്‍വീസ് വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ എയര്‍ലൈന്‍ വിസ്താരയാണിതെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമായി എയര്‍ബസ് എ 321 നിയോ വിമാനത്തിലും സര്‍വീസ് ഉടന്‍ അവതരിപ്പിക്കാന്‍ വിസ്താര പദ്ധതിയിടുന്നു.

എയര്‍ലൈന്‍ പദ്ധതി അനുസരിച്ച് തുടക്കമെന്ന നിലയില്‍ ഈ സേവനം എല്ലാ വിസ്താര ഉപഭോക്താക്കള്‍ക്കും ഒരു നിശ്ചിത കാലയളവില്‍ സൗജന്യമായി ലഭ്യമാകും. സൗജന്യ ഓഫറിന്റെ പരിമിതമായ കാലയളവില്‍, സേവനത്തെ കൂടുതല്‍ മികച്ചതാക്കാന്‍ വിസ്താര സിസ്റ്റം പ്രവര്‍ത്തനത്തെക്കുറിച്ചും മൊത്തത്തിലുള്ള ഉപഭോക്തൃ അനുഭവത്തെക്കുറിച്ചുള്ള ഫീഡ്ബാക്ക് വിവരങ്ങള്‍ ശേഖരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ സേവനം കൂടുതല്‍ മെച്ചപ്പെടുത്താനാണ് വിസ്താര ലക്ഷ്യമിടുന്നത്. തുടര്‍ന്ന് വിവിധ സേവനത്തിനായുള്ള വൈഫൈ താരിഫ് പദ്ധതികള്‍ യഥാസമയം എയര്‍ലൈന്‍ പ്രഖ്യാപിക്കും.

കഴിഞ്ഞ മാസം വിസ്താര ബോയിംഗ് 787-9 ഡ്രീംലൈനറില്‍ ദില്ലിയില്‍ നിന്ന് ലണ്ടനിലേക്കുള്ള ആദ്യത്തെ ദീര്‍ഘദൂര വിമാനം സര്‍വീസ് നടത്തിയിരുന്നു. ഓഗസ്റ്റ് 28 മുതല്‍ ഒക്ടോബര്‍ 24 വരെ ഉഭയകക്ഷി ‘ട്രാന്‍സ്‌പോര്‍ട്ട് ബബിളിന്’ കീഴില്‍ പ്രത്യേക, നിര്‍ത്താതെയുള്ള വിമാന സര്‍വീസ് നടത്തുന്നുണ്ട്. ഇത് തലസ്ഥാന നഗരങ്ങള്‍ക്കിടയില്‍ ആഴ്ചയില്‍ മൂന്ന് തവണകളായി പറക്കും. വിസ്താര എയര്‍ലൈന്‍സ് ടാറ്റാ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ലിമിറ്റഡും സംയുക്ത സംരംഭമായാണ് നടത്തിവരുന്നത്.

മാര്‍ച്ചില്‍ നേരത്തെ വിമാനക്കമ്പനികളില്‍ വൈഫൈ ഏര്‍പ്പെടുത്താന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. വിമാനം 3,000 മീറ്ററിലോ 10,000 അടിയിലോ ഉയരത്തില്‍ എത്തിയാല്‍ വിമാനത്തില്‍ വൈ-ഫൈ ലഭ്യമാക്കാമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അതിന്റെ കരട് നിയമത്തില്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിസ്താര ആദ്യമായി ഈ സംരംഭം ഏര്‍പ്പെടുത്തിയത്. മറ്റു വിമാന സര്‍വീസുകള്‍ ഇതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട് എന്നാണറിവ്.

പേഴ്സണല്‍ ഇലക്ട്രോണിക് ഉപകരണങ്ങളായ ഫോണുകള്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവ വിമാന മോഡില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും വൈഫൈ ഉപയോഗവും ഈ മോഡില്‍ തന്നെ ഉപയോഗിക്കുവാന്‍ സാധ്യമാവും എന്നതാണ് ഇതിന്റെ പ്രത്യേകത.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here