gnn24x7

ഓൾഡ് ഏജ്ഹോമിൽ കഴിയുന്ന അമ്മയെ കാണാൻ അവരെ ഒന്നു കെട്ടിപ്പിടിക്കാൻ മകൾ തേടിയ വഴി ഇതാണ്

0
245
gnn24x7

കോവിഡ് കാലത്ത് ലോകം പലതരത്തിലുള്ള പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ലോക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ മൂലം പ്രിയപ്പെട്ടവരിൽ നിന്ന് അകന്ന് നിൽക്കേണ്ടി വരുന്നതടക്കം പല പ്രയാസങ്ങളും ആളുകൾ നേരിടേണ്ടി വരുന്നുണ്ട്. ലോക്ക് ഡൗണും സാമൂഹിക അകലം പാലിക്കാനുമുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുമ്പോഴും പലപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അരികിലെത്താൻ അവരെ ഒന്നു ചേർത്ത് പിടിക്കാൻ പല വഴികളും ആളുകൾ കണ്ടെത്തുന്നതും വാർത്തയായിട്ടുണ്ട്.

ഇത്തരത്തിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു അമ്മയും മകളുമാണ്. കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ യുഎസിൽ ഓൾഡ് ഏജിൽ ഹോമിൽ കഴിയുന്ന അമ്മയെ കാണാൻ അവരെ ഒന്നു കെട്ടിപ്പിടിക്കാൻ മകൾ തേടിയ വഴിയാണ് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. സാമൂഹിക അകലം പാലിക്കുക എന്ന നിർദേശം നിലവിലുള്ളതിനാൽ അമ്മയെ ഒന്നു ചേർത്ത് പിടിക്കാന്‍ സർഗാത്മകമായ ഒരു വഴിയാണ് ഇവർ കണ്ടുപിടിച്ചതെന്നാണ് ആളുകൾ പറയുന്നത്.

ഒരു വലിയ ഹിപ്പോയുടെ വേഷം ധരിച്ചാണ് മകൾ അമ്മയ്ക്കരികിലെത്തുന്നത്.വേഷം അണുവിമുക്തമാക്കി സുരക്ഷ ഉറപ്പു വരുത്തി തന്നെയാണ് എത്തിയത്. മുന്നിൽ ഒരു ഹിപ്പോയെ കണ്ടെ വയോധികയായ അമ്മ ഒന്നു പകച്ചു നിന്നെങ്കിലും പിന്നീട് മകളുടെ ശബ്ദം കേട്ട് അരികിലേക്ക് വന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലും തന്‍റെ അമ്മയ്ക്കരികിലേക്ക് ഓടിയെത്തിയ മകളുടെ ശ്രമത്തെ അഭിനന്ദിക്കുകയാണ് പലരും. കുടുംബത്തിനൊപ്പം നിൽക്കുക എന്നത് പ്രധാന കാര്യം തന്നെയാണെങ്കിലും വൈറസിനെ അകറ്റി നിർത്താൻ സാമൂഹിക അകലം പാലിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഓർമിപ്പിക്കുകയും ചെയ്യുന്നതാണ് മറ്റ് ചില പ്രതികരണങ്ങൾ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here