gnn24x7

കോവിഡ് വാക്‌സിന്‍ ” ഡ്രൈ റണ്‍ ” നാലു സംസ്ഥാനങ്ങളില്‍

0
184
gnn24x7

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന് ഇന്ത്യയും ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നാലു സംസ്ഥാനങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈ റണ്‍ ഇന്ന് നാളെയുമായി നടത്തും. ഇപ്പോള്‍ ഉള്ള തീരുമാനപ്രകാരം ഭൂമിശാസ്ത്രപരമായുള്ള പരിഗണന പ്രകാരം അസം, പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഡ്രൈ റണ്‍ നായി പരിഗണിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഓരോ സംസ്ഥാനത്തും ഇതിനായി പ്രത്യേകം സെല്ലുകള്‍ ഒരുക്കുന്നുണ്ട്. ജില്ലാ ആശുപത്രികളോ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളോ, പ്രഥമികാരോഗ്യകേന്ദ്രങ്ങളോ കൂടാതെ നഗരമേഖലകള്‍, ഗ്രാമീണ മേഖലകള്‍, സ്വകാര്യ ആരോര്യ സംവിധനങ്ങള്‍ എന്നീ തരത്തില്‍ അഞ്ചു മേഖലകളാക്കി തിരിച്ചാണ് ഡ്രൈ റണ്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മറ്റു സജ്ജീകരണങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു അത്യാവശ്യ സജ്ജീകരണങ്ങള്‍ എന്നിവ എല്ലാ സംസ്ഥാനങ്ങളോടം മുന്‍പേ തന്നെ സജ്ജീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

വാക്‌സിനേഷന്‍ നല്‍കുമ്പോള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പാളിച്ചകള്‍, ബുദ്ധിമുട്ടുകള്‍, മറ്റു സാങ്കേതിക പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായി പഠനം നടത്താനും ഒബ്‌സര്‍വേഷന്‍ അഥവാ നിരീക്ഷണം നടത്താനുമായി പ്രത്യേകം സെല്ല് രൂപീകരിച്ചിട്ടുണ്ടുമുണ്ട്. അത് വ്യാപകമായി വാക്‌സിന്‍ വിതരണം ചെയ്യുന്ന സമയങ്ങളില്‍ കൂടുതല്‍ ഉപകരിക്കുമെന്ന് ആരോഗ്യ മ്ര്രന്തായലം വ്യക്തമാക്കി. ഇതിന് വേണ്ടുള്ള സജ്ജീകരണങ്ങളും അതാത് സംസ്ഥാനങ്ങളോട് തയ്യാറാക്കുവാന്‍ ആവശ്യപ്പെട്ടിട്ടും ഉണ്ട്.

സാധാരണ വാക്‌സിനേഷന്‍ വിതരണ സന്ദര്‍ഭത്തില്‍ ശീതീകരണ സംവിധാനങ്ങള്‍ തകരാറിലാവുന്നതും ആവശ്യത്തിന് വൈദുതി അതാത് സ്ഥലങ്ങളില്‍ തടസപെടുമ്പോള്‍ ഉണ്ടാവാുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും വിതരണ സന്ദര്‍ഭത്തില്‍ ലിസ്റ്റുപ്രകാരം വാക്‌സിനേഷന്‍ നല്‍കുന്നതില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ലിസ്റ്റിലെ പിഴവുകളും മറ്റും ആദ്യം തന്നെ കണ്ടെത്താനാണ് ഈ ഡ്രൈ റണ്‍ നടത്തുന്നത് എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here