gnn24x7

സൗദി അറേബ്യയിലേക്കുള്ള യാത്രാവിലക്ക് ഒരാഴ്ച കൂടി നീളും

0
410
gnn24x7

റിയാദ്: സൗദി അറേബ്യയിലേക്കുള്ള യാത്രാ വിലക്ക് ഒരാഴ്ച കൂടി നീട്ടിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കൊറോണയുടെ പുതിയ ജനിതകമാറ്റം സംഭവിച്ച വൈറസ് പല ലോക രാഷ്ട്രങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി എന്നതിനെ തുടര്‍ന്നാണ് കര, വ്യോമ, കടല്‍ യാത്രകളെല്ലാം സൗദി അറേബ്യ വിലക്കിയത്. ഇതുപോലെ ജപ്പാനില്‍ അടുത്ത ജനുവരി അവസാനം വരെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ആരെയും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ഒരു ആഴ്ച ആയിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ അത് ഏതു സമയവും ദീര്‍ഘിപ്പിച്ചേക്കാമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ നിയമം പുറത്തു വിട്ടത്. എന്നാല്‍ സൗദി അറേബ്യയിലെ വിദേശികള്‍ക്ക് അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചു പോവാന്‍ ബുധിമുട്ടുകള്‍ ഒന്നുമില്ലെന്ന് സൂദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

gnn24x7