gnn24x7

പോലീസ് ഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി

0
254
gnn24x7

തിരുവനന്തപുരം: പോലീസ് നിയമഭേദഗതി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വിഭിന്നാഭിപ്രായം പല ഭാഗത്തു നിന്നും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ തല്‍ക്കാലം ഭേദഗതി നടപ്പിലാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയതായി പിണറായി വിജയന്‍ അറിയിച്ചു. ഇതിനെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമെ തുടര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളു എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഈ നടപടികള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നു. തുടര്‍ന്ന് സി.പി.എം. കേന്ദ്ര നേതൃത്വവും ഇത് നിരുപാധികം തള്ളി. സി.പി.എം. ജനറല്‍ സെക്രട്ടറി സീതായറാം യെച്ചൂരി ഈ നിയമഭേതഗതി പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പാര്‍ടി വിശദമായി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നാണ് പിണറായി വിജയന്‍ ഇക്കാര്യത്തെക്കുറിച്ച് കേരളത്തിലെ പാര്‍ടി പി.ബി. അംഗങ്ങളുമായി ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയില്‍ നിന്നാണ് ഭേദഗതി നീക്കത്തില്‍ നിന്നും തല്‍ക്കാലം സര്‍ക്കാര്‍ മാറി നില്‍ക്കാമെന്നും പിന്നീട് ഇതെക്കുറിച്ച് തീരുമാനമെടുക്കാമെന്നും തീരുമാനിക്കുന്നത്.

പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും അന്തസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റു രീതിയിലും നടക്കുന്ന വ്യാപക ദുഷ്പ്രചരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഇത്തരത്തിലുള്ള നിയമഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തുനിഞ്ഞത് എന്നാണ് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. എന്തായാലും ഇനി വിശദമായി ഇതെക്കുറിച്ച് നിയമസഭയിലും മറ്റും ചര്‍ച്ചയായി അവതരിപ്പിച്ചതിന് ശേഷം മാത്രമെ പ്രാബല്ല്യത്തില്‍ വരുന്നുള്ളൂ എന്നാണ് ഇപ്പോഴത്തെ തീരുമാനം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here