gnn24x7

കൊടിയേരി വീടും ബിനീഷിന്റെ സ്വത്ത് വകകളും കണ്ടുകെട്ടും

0
409
gnn24x7

തിരുവനന്തപുരം: ബിനീഷ് കൊടിയേരിയുടെ സ്വത്തുവകകളും വീടും കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചു. ഇതിനകം തന്നെ ബിനീഷിന്റെ അക്കൗണ്ടുകളും മറ്റും മരവിപ്പിച്ചിരുന്നു. ബെംഗ്ലൂരൂ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബിനീഷ് കൊടിയേരി അറസ്റ്റിലാവുന്നത്. ഇതു സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഐ.ജിക്ക് രേഖാമൂലം എഴുത്തു നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍പേയും ബിനീഷിന്റെ സ്വത്ത് വിവരവുമായി ബന്ധപ്പെട്ട് ഇ.ഡി എഴുത്തു നല്‍കിയിരുന്നു.

എന്നാല്‍ ഇതോടൊപ്പം കൊടിയേരി വീടും പരിധിയില്‍പെടുമെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. മരുതന്‍കുഴിയിലെ വീടും സ്വത്തുക്കളും ഇതില്‍പെടും. ഇതോടൊപ്പം ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളും മറ്റു പണമിടപാടുകളും കണ്ടുകെട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ ഭാര്യയുടെ പേരില്‍ നടന്നിരിക്കുന്ന പണമിടപാടുകളും മറ്റും ഇ.ഡി. പരിശോധനയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

gnn24x7