“എങ്കിലും ചന്ദ്രികേ ..” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

0
38
adpost


ഫ്രൈഡേ ഫിലിംസ്ന്റെ ബാനറിൽ  വിജയ്ബാബു നിർമിച്ചു
നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന
പുതിയ ചിത്രമാന്ന്
എങ്കിലും ചന്ദ്രികേ …
ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ മെഗാ താരം മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലുടെ റിലീസ് ചെയ്തിരിക്കുന്നു ‘
ഫ്രൈഡേ ഫിലിംസിൻ്റെ പത്തൊമ്പതാമതു ചിത്രമാണിത്.
പത്തൊമ്പതു സിനിമകളിൽ പതിനഞ്ചു സിനിമകളും പുതുമുഖങ്ങളാണ് സംവിധാനം ചെയ്തിരിക്കുന്നതെന്നതും ഈ നിർമ്മാണ സ്ഥാപനത്തിൻ്റെ പ്രസക്തി വർദ്ധിപ്പിച്ചിരിക്കുന്നു
വൻ വിജയം നേടിയ ഹൃദയം എന്ന ചിത്രത്തിലെ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടൻ കൂടിയാണ് ആദിത്യൻ ചന്ദ്രശേഖരൻ
ഏറെ പ്രശംസ നേടിയ
ആവറേജ് അമ്പിളി, എന്ന വെബ് സീരിയൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുകയും ,സെബാസ്റ്റ്യൻ്റെ വെള്ളിയാഴ്ച്ച
എന്ന സീരിയലിനു വേണ്ടി തിരക്കഥ രചിക്കുകയും അതിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത് വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടാണ് ആദിത്യൻ ചന്ദ്രശേഖരൻ .മെയിൻ സ്ട്രീം സ്ക്രീനിലേക്കു കടന്ന് തൻ്റെ ആദ്യ ഫീച്ചർ ഫിലിം സംവിധാനം ചെയ്യന്നത്.
പയ്യന്നൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഉത്തര മലബാറിൻ്റെ ഗ്രാമീണ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന ഒരു സിനിമയാണ്.
ഒരു വിവാഹവുമായിബന്ധപ്പെട്ട് മൂന്നു സുഹ്റു ത്തുക്കളുടെ കഥ തികച്ചും രസാകരമായി പറയുകയാണ് ഈ ചിത്രത്തിലൂടെ:
സുരാജ് വെഞ്ഞാറമൂടും,ബേസിൽ ജോസഫും സൈജു ക്കുറുപ്പുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിരഞ്ജനാ അനൂപാണ്
ഇതിലെ നായികാ കഥാപാത്രമായ ചന്ദ്രികയെ അവതരിപ്പിക്കുന്നത്.
തൻവി റാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രാജേഷ് ശർമ്മ, അഭിരാം രാധാകൃഷ്ണൻ ,എന്നിവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ഇന ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്.
ആദിത്യൻ ചന്ദ്രശേഖരനും അർജുൻ രാധാകൃഷ്ണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
വിനായക് ശശികുമാർ ,മനമഞ്ജിത്ത് എന്നിവരുടെ വരികൾക്ക്  ഇഫ്തി ഈണം പകർന്നിരിക്കുന്നു.
ജിതിൻ സ്റ്റാൻസിലോസാഞ്ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – ലിജോ പോൾ,
കലാസംവിധാനം – ത്യാഗു,
മേക്കപ്പ് – സുധി.
കോസ്റ്റ്യം – ഡിസൈൻ – സ്റ്റെഫി സേവ്യർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.എം.നാസർ.
പ്രൊഡക്ഷൻ മാനേജർ – കല്ലാർ അനിൽ.
പ്രൊഡക്ഷൻ എക്സിക്യട്ടീവ് – ഷിബു പന്തലക്കോട്.
പ്രൊഡക്ഷൻ കൺട്രോളർ-ഷിബു ,ജി -സുശീലൻ.
കോ-പ്രൊഡ്യൂസർ – ആൻ അഗസ്റ്റിൻ, വിവേക് തോമസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു.
വാഴൂർ ജോസ്.
ഫോട്ടോ -വിഷ്ണു രാജൻ.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

adpost

LEAVE A REPLY

Please enter your comment!
Please enter your name here