ഓണാഘോഷത്തിന്റെ ആവേശവും ആരവവും കോർത്തിണക്കിയ പുതിയ ആൽബം ഗാനം ‘ഹൈ ഓണം’ ഇപ്പോൾ ട്രെൻഡിംഗ് ആയി മാറിക്കഴിഞ്ഞു. പ്രേക്ഷകരുടെ മനം കീഴടക്കിയ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഷായർ മുഹമ്മദ് അലിയാണ്. ഗാനത്തിന്റെ വരികൾ സാൽവിൻ വർഗീസ് രചിച്ചിരിക്കുന്നു. പ്രണവം ശശി, അസിൻ വെല്ല എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പെപ്പി സംഗീതവും ആഘോഷഭരിതമായ അവതരണശൈലിയും ചേർന്ന ഗാനം ഈ ഓണകാലത്തെ ടോപ് പ്ലേലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞു.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
Rehaan’s Entertainment Productionന്റെ ബാനറിൽ ഒരുക്കിയ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് സഹീർ അബ്ബാസ് ആണ്. ക്രിയേറ്റീവ് ഡയറക്ഷൻ സിമി ആൻ തോമസ്, ഡി.ഒ.പി.യും എഡിറ്റിംഗും അമീൻ സാബിൽ, കൊറിയോഗ്രഫി ജെറിൻ അലക്സ് എന്നിവരാണ് നിർവഹിച്ചത്. വീഡിയോയുടെ കലാസംവിധാനം ജീ മോൻ മൂലമറ്റം, കോസ്റ്റ്യൂം സൂര്യ ശേഖർ, മേക്കപ്പ് ഗാർഗി ഗോപാലകൃഷ്ണൻ എന്നിവരാണ് കൈകാര്യം ചെയ്തത്. ഗാനത്തിന്റെ വിഷ്വൽ ഇഫക്റ്റ്സ് ഉൾപ്പെടെയുള്ള സാങ്കേതിക പ്രവർത്തനങ്ങളിലും പ്രമുഖ സ്റ്റുഡിയോകളുടെയും സാങ്കേതിക വിദഗ്ധരുടെയും സഹകരണമുണ്ട്.
ഓണത്തിന്റെ ആഘോഷമുഹൂർത്തങ്ങൾക്ക് അനുയോജ്യമായ സംഗീതവും ദൃശ്യഭംഗിയും ഡാൻസ് ഘടകങ്ങളും ഉൾപ്പെടുത്തി ഒരുക്കിയ ‘ഹൈ ഓണം’, സംഗീതാസ്വാദകർക്കും ഓണാഘോഷ പ്രേമികൾക്കും പുതിയൊരു എന്റർടെയ്ൻമെന്റ് അനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ഗാനം പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും ലഭ്യമാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
































