gnn24x7

കോവിഡ് ബാധമൂലം ജർമൻ കയറ്റുമതിക്ക് വൻ തിരിച്ചടിയെന്ന് സൂചന

0
202
gnn24x7

ബർലിൻ: കോവിഡ് ബാധമൂലം ജർമൻ കയറ്റുമതിക്ക് വൻ തിരിച്ചടിയെന്ന് സൂചന. സർക്കാർ തന്നെ പുറത്തുവിട്ട കണക്കിലാണ് ഈ വിവരം.

ജർമനിക്ക് കഴിഞ്ഞ ഏപ്രിൽ മാസം തന്നെ മുപ്പത് ശതമാനത്തിന്റെ കയറ്റുമതി കുറഞ്ഞു. എഴുപത്തിയാറ് ബില്യൻ യൂറോയുടെ കയറ്റുമതി മാത്രമാണ് ജർമനിക്ക് നേടാൻ കഴിഞ്ഞത്.

1950 നുശേഷം ജർമനിക്കുണ്ടായ ഏറ്റവും വലിയ തകർച്ചയായിട്ടാണ് പൊതുവെയുള്ള വിലയിരുത്തൽ. കയറ്റുമതി വാഹന നിർമ്മാണ കമ്പനിക്കാരെയാണ് ഏറെ ബാധിച്ചത്. ആയിരകണക്കിന് വാഹനങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കാനാവാതെ ജർമൻ തുറമുഖങ്ങളിൽ ഇന്ന് കെട്ടികിടപ്പുണ്ട്.

ഫ്രാൻസിന്റെയും ഇറ്റലിയുടെയും നിലയും അത്ര മെച്ചമല്ല. ഫ്രാൻസിന് കോവിഡ് മൂലം 48 ശതമാനത്തിന്റെ കയറ്റുമതിയാണ് കുറവ് വന്നത്. ഇറ്റലിക്ക് 40 ശതമാനത്തിന്റെ കുറവും. എന്നാൽ യുഎസിന് 36 ശതമാനത്തിന്റെ കയറ്റുമതിയിൽ കുറവ് ഉണ്ടായതായിട്ടാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here