gnn24x7

ജർമനിയിൽ വൻ ഭീകര ആക്രമണ പദ്ധതി തയാറാക്കിയ നാല് അഭയാർഥികളെ പൊലീസ് അറസ്റ്റു ചെയ്തു

0
247
gnn24x7

ബർലിൻ: കോവിഡ്–19 കാലത്തും ജർമനിയിൽ വൻ ഭീകര ആക്രമണ പദ്ധതി തയാറാക്കിയ നാല് അഭയാർഥികളെ പൊലീസ് അറസ്റ്റു ചെയ്തു. ജർമനിയിലെ നോർത്തേൺ വെസ്റ്റ്ഫാളിയ സംസ്ഥാനത്തിലെ വിവിധ നഗരങ്ങളിൽ നാനൂറിലധികം പൊലീസുകാർ നടത്തിയ തിരച്ചിലിലാണ് ഐഎസ് അനുഭാവികളായ ചെക്ക്സ്ഥാനിൽ (TADSEHIKAN) നിന്നുള്ള നാല് പേർ പിടിയിലായത്. കഴിഞ്ഞ നാല് വർഷമായി ഇവർ ജർമനിയിലെ അഭയാർത്ഥികളാണ്.

ഇവർ ജർമനിയിൽ വൻ അക്രമണം വഴി ചോരപുഴ ഒഴുക്കാൻ പദ്ധതി തയ്യാറാക്കവെയാണ് പൊലീസ് പിടിയിലായത്. ഡ്രോൺ ഉപയോഗിച്ച് ജർമനിയിലെ യുഎസ് സൈനീക കേന്ദ്രത്തിൽ ബോംബ് അക്രമണം നടത്തുക, ഐഎസ് നെതിരെ ജർമനിയിൽ വിമർശനം നടത്തിയ ഒരു മുംസ്ലിം മത പുരോഹിതനെയും വകവരുത്താനും ഇവർ പദ്ധതിയിട്ടിരുന്നു.

പിടിയിലായവർ 24 വയസ് മുതൽ 32 വയസ് വരെയുള്ളവരാണെന്നു പൊലീസ് പറഞ്ഞു. ഇവരുടെ വസതികളിൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. പിടിയിലായവരെ കനത്ത സുരക്ഷയിൽ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും രഹസ്യം വിവരമാണ് ഇവരെ വലയിലാക്കാൻ ജർമൻ പൊലീസിന് സഹായമായതെന്നു സൂചനയുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here