gnn24x7

കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു : പിഴകള്‍ വലിയ തുകയായി ഉയര്‍ത്തി

0
212
gnn24x7

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന് ഭാഗമായി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ തുക കേരള സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തി.

മുന്‍പ് മുഖാവരണം അണിഞ്ഞില്ലെങ്കില്‍ നല്‍കിയിരുന്ന പിഴ 200 ആയിരുന്നു. എന്നാല്‍ അത് കുത്തനെ ഉയര്‍ത്തി 500 രൂപയാക്കി വര്‍ധിപ്പിച്ചു. ഇത് കൂടുതല്‍ കര്‍ശനമാക്കാനും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുപോലെതന്നെ പൊതുസ്ഥലങ്ങളില്‍ തുപ്പുന്ന വര്‍ക്കുള്ള പിഴ 200 രൂപയായിരുന്നു. ഇത് ഇത് 500 രൂപയായി ഉയര്‍ത്തുകയും ആവര്‍ത്തിച്ചാല്‍ ഇവയ്ക്ക് പുറമേ മറ്റു നിയമനടപടികളും അതാത് വ്യക്തികള്‍ അനുഭവിക്കേണ്ടി വരും എന്നുള്ളതും ഈ നിയമത്തിന് ഉള്ള പ്രത്യേകതയാണ്.

കോവിഡ് കാലഘട്ടം ആരംഭിച്ചതോടെ സര്‍ക്കാര്‍ പുറത്തിറക്കിയ വലിയ പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തു കൊണ്ടാണ് ആണ് ഇത്തരം പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയത്. സമീപകാലങ്ങളില്‍ ആയി ആയി കേരളത്തില്‍ ജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങളെ കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കാതെ അലക്ഷ്യമായി നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടു കൊണ്ടാണ് നിയന്ത്രണ നിയമങ്ങള്‍ പുതുക്കിയത്. പുതിയ നിയമങ്ങള്‍ വളരെ കര്‍ശനമാക്കുമെന്നും ആരോഗ്യ വകുപ്പിന്റെ പ്രത്യേക ഓര്‍ഡിനന്‍സും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.

മറ്റ് ചടങ്ങുകള്‍ക്കുള്ള ആളുകളെ പങ്കെടുപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹചടങ്ങിലോ മറ്റു പൊതുചടങ്ങുകളിലോ ആളുകളെ പങ്കെടുപ്പിച്ചാല്‍ ആദ്യം ആയിരം രൂപ പിഴ ഈടാക്കിയാല്‍ മതിയായിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ 5000 രൂപ ആക്കി ഉയര്‍ത്തിയിട്ടുണ്ട്. മരണ വീടുകളിലെ ചടങ്ങുകള്‍ക്ക് ആളുകള്‍ കൂട്ടം കൂടുന്നതിനും നിയന്ത്രണങ്ങളുണ്ട്. ഈ നിയന്ത്രണം ആയിരം രൂപയായിരുന്നു പിഴ. ഇപ്പോള്‍ അത് 2000 രൂപയാക്കി ഉയര്‍ത്തി. കച്ചവട സ്ഥാപനങ്ങളിലെ നിയന്ത്രണങ്ങള്‍ക്കും പ്രത്യേക മാനദണ്ഡങ്ങള്‍ കല്‍പ്പിച്ചു. ഇതുപ്രകാരം കടയില്‍ ആളുകളുടെ എണ്ണം സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാല്‍ മൂവായിരം രൂപയായി ഉയര്‍ത്തി.

ലോക്ഡൗണ്‍ ലംഘനത്തിന് 500 രൂപയും നിയന്ത്രിത മേഖലകളിലെ കടകളും മറ്റു സ്ഥാപനങ്ങള്‍ ഓഫീസുകളോ മറ്റോ അനുവാദം കൂടാതെ തുറന്ന് പ്രവര്‍ത്തിച്ചാല്‍ 2000 രൂപയും ആളുകള്‍ സംഘംചേര്‍ന്ന് കടയുടെ പരിസരങ്ങളില്‍ നിന്നാല്‍ 5000 രൂപയും ലംഘനം നടത്തിയാല്‍ 2000 രൂപയും സാമൂഹിക കൂട്ടായ്മകള്‍ ധര്‍ണ ഉണ്ടായാല്‍ 3000 രൂപയും ആക്കി പിഴകള്‍ പുതുക്കി. ജനങ്ങള്‍ മുമ്പത്തേക്കാള്‍ അധികമായി കോവിഡ് നിയന്ത്രണങ്ങളെ അവഗണിക്കുന്നതിനാല്‍ ആണ് സര്‍ക്കാര്‍ കോവിഡ നിയന്ത്രണങ്ങളും കൂടുതല്‍ കര്‍ശനമാക്കുന്നത്. ഇതിന്റെ ഭാഗമായാണ് പിഴ ഉയര്‍ത്തുകയും കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടു വരികയും ചെയ്തത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here