gnn24x7

ദത്ത് വിവാദം; കുഞ്ഞിനെ കൊണ്ടുവരാൻ സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടു

0
534
gnn24x7

തിരുവനന്തപുരം: അനധികൃതമായി കുഞ്ഞിനെ ദത്തു നൽകിയെന്ന അനുപമ എസ്.ചന്ദ്രന്റെ പരാതിയുമായി ബന്ധപ്പെട്ട കേസിൽ കുഞ്ഞിനെ തിരികെ കൊണ്ടുവരാൻ നാലു പേരടങ്ങുന്ന സംഘം ആന്ധ്രപ്രദേശിലേക്കു പുറപ്പെട്ടു. ശിശുക്ഷേമസമിതിയിലെ ഒരു ഉദ്യോഗസ്ഥയും മൂന്നു പൊലീസുകാരും സംഘത്തിലുണ്ട്. കോടതിയുടെ അനുവാദത്തോടെ ഉടന്‍ കുഞ്ഞിനെ നാട്ടിലെത്തിച്ചേക്കും.

കേസ് തിരുവനന്തപുരം കുടുംബകോടതി ഇന്നു പരിഗണിക്കും. ദത്തുനടപടികൾ നിർത്തിവയ്ക്കാൻ ഈ മാസം ആദ്യം കോടതി ഉത്തരവിട്ടിരുന്നു. ദത്തിനു മുന്നോടിയായി താൽക്കാലിക സംരക്ഷണത്തിന് ആന്ധ്രയിലെ ദമ്പതികൾക്കു കൈമാറിയ കുഞ്ഞിനെ 5 ദിവസത്തിനകം തിരികെ എത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) 17 ന് ഉത്തരവിട്ട തുടർന്നാണ് ഈ നടപടി.

gnn24x7