gnn24x7

ഗവർണറുടെ ഒരു രോമത്തില്‍ തൊട്ടാൽ കേരളത്തിലെ സർക്കാരിനെ പിരിച്ച് വിടാൻ കേന്ദ്രം തയ്യാറാകണം: സുബ്രഹ്മണ്യൻ സ്വാമി

0
383
gnn24x7

ഡൽഹി: കേരളത്തിലെ ഗവർണറുടെ ഒരു രോമത്തില്‍ തൊട്ടാൽ കേരളത്തിലെ സർക്കാരിനെ  പിരിച്ച് വിടാൻ കേന്ദ്രം തയ്യാറാകണമെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ബിജെപി നേതാവിന്‍റെ പ്രതികരണം.

ഗവർണർ രാഷ്ട്രപതിയേയും കേന്ദ്രത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് കേരളത്തിലെ ഭ്രാന്തൻമാരായ കമ്യൂണിസ്റ്റുകാർ മനസ്സിലാക്കണമെന്നും ട്വീറ്റില്‍ പറയുന്നു. അതേസമയം സർവകലാശാല വി സിമാ‍ർക്കെതിരായ നടപടികളിൽ ഗവർണ‍ർ ആരിഫ് മുഹമ്മദ് ഖാനെതിരെ  പ്രതിഷേധം കടുപ്പിക്കുകയാണ് സര്‍ക്കാരും  ഇടത് മുന്നണിയും.

gnn24x7