gnn24x7

തൊഴിൽ വിസയുള്ളവർക്ക് മടങ്ങി വരാനുള്ള സമയപരിധി ഈ മാസം അവസാനിക്കും

0
285
gnn24x7

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴില്‍ വിസയുള്ളവർ ഒക്ടോബർ 31ന് മുമ്പ് കുവൈത്തിൽ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ വിസ റദ്ദാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള പ്രൈവറ്റ് വിസയ്ക്കാണ് ഈ കാലയളവ് ബാധകമാകുന്നത്. ഈ വിസയ്ക്ക് 2022 മേയ് ഒന്ന് മുതലാണ് ആറുമാസത്തിനുള്ള സമയപരിധി കണക്കാക്കുകയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി മീഡിയ വിഭാഗം വ്യക്തമാക്കി. 

അതേസമയം ആര്‍ട്ടിക്കിള്‍ 17 (ഗവണ്‍മെന്റ് സെക്ടര്‍ വിസ), ആര്‍ട്ടിക്കിള്‍ 19 (പാര്‍ട്ണര്‍ വിസ), ആര്‍ട്ടിക്കിള്‍ 22 (ഫാമിലി വിസ), ആര്‍ട്ടിക്കിള്‍ 23 (സ്റ്റുഡന്റ്സ് വിസ), ആര്‍ട്ടിക്കിള്‍ 24 (സെല്‍ഫ് സ്‍പോണ്സര്‍ഷിപ്പ് വിസ) എന്നീ വിസകളുള്ളവരും ആറ് മാസത്തിലധികം കുവൈത്തിന് പുറത്ത് താമസിച്ചാല്‍ വിസ റദ്ദാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. ഇവരുടെ ആറ് മാസ കാലയളവ് കണക്കാക്കുന്നത് 2022 ഓഗസ്റ്റ് ഒന്ന് മുതലായിരിക്കും. അതുകൊണ്ടുതന്നെ ഈ വിസകളിലുള്ളവര്‍ ഇപ്പോള്‍ കുവൈത്തിന് പുറത്താണെങ്കില്‍ തിരികെ പ്രവേശിക്കാന്‍ 2023 ജനുവരി ഒന്ന് വരെ സമയം ലഭിക്കും. ആറ് മാസത്തെ സമയപരിധി അവസാനിച്ചിട്ടും കുവൈത്തില്‍ ഇവര്‍ തിരികെയെത്തിയില്ലെങ്കില്‍ കുവൈത്തിലെ പ്രവാസികളുടെ താമസ നിയമം ആര്‍ട്ടിക്കിള്‍ 12 പ്രകാരം വിസ റദ്ദാവും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here