gnn24x7

യാത്രാവിലക്കില്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വസിക്കാം; യുഎഇ വിസ കാലാവധി നീട്ടി

0
738
gnn24x7

അബുദാബി: യാത്രാവിലക്കില്‍ നാട്ടില്‍ കുടങ്ങിയവരുടെ താമസ വിസ കാലാവധി ഡിസംബർ ഒന്‍പത് വരെ യുഎഇ നീട്ടി. വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ഇനി ഐസിഎ, ജിഡിആർഎഫ്എ അനുമതി വാങ്ങി യുഎഇയിലേക്ക് മടങ്ങാം.

ദുബായിലെ താമസവിസക്കാർ നാട്ടിലാണെങ്കിൽ ആറ്​ മാസത്തിനുള്ളിൽ ദുബായിലെത്തി വിസ പുതുക്കണമെന്നാണ്​ നിയമം. എന്നാൽ, യാത്രാവിലക്ക്​ മൂലം പലർക്കും ഇതിന്​ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇവരുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. ഇത്തരക്കാർക്ക്​ ദുബൈയിലെത്തി വിസ പുതുക്കാനുള്ള അവസരമാണ്​ ഇപ്പോൾ ലഭിച്ചിരിക്കുന്നത്​. https://amer.gdrfad.gov.ae/visa-inquiry എന്ന ലിങ്ക്​ വഴി വിസ കാലാവധി പരിശോധിക്കാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here