gnn24x7

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
217
gnn24x7

ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്ത്തിയായിരുന്നു ചര്‍ച്ച. ടെലിഫോണിലൂടെയായിരുന്നു ഇരുവരുടെയും ചര്‍ച്ച.

‘ഞങ്ങള്‍ നല്ലൊരു ചര്‍ച്ച നടത്തി. കൊവിഡ് 19-നെ നേരിടാന്‍ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പോരാടാമെന്നും തീരുമാനിച്ചിട്ടുണ്ട്’, ചര്‍ച്ചയ്ക്ക് ശേഷം മോദി ട്വീറ്റ് ചെയ്തു.

അതേസമയം, ഇന്ത്യയില്‍ ഇതുവരെ 2,902 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. വെള്ളിയാഴ്ച 12 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 68 ആയി ഉയര്‍ന്നെന്നും ലാവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വെള്ളിയാഴ്ച മുതല്‍ ഇതുവരെ 601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 183 പേര്‍ക്ക് രോഗം ഭേദമായി.

രോഗം സ്ഥിരീകരിച്ചതില്‍ ഒമ്പത് ശതമാനം പേര്‍ 0-20 വയസിനിടയിലുള്ളവരാണ്. 42 ശതമാനം രോഗികള്‍ 21-40 വരെ പ്രായമുള്ളവരാണ്. 17 ശതമാനം രോഗികളാണ് 60 വയസിന് മുകളിലുള്ളത്. നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് 17 സംസ്ഥാനങ്ങളില്‍നിന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here