gnn24x7

കൊറോണ വൈറസ്; നാലാം ഘട്ട ലോക്ക്ഡൌണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന്?

0
171
gnn24x7

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണിന്‍റെ നാലാം ഘട്ട മാര നിര്‍ദേശങ്ങള്‍ ശനിയാഴ്ച പുറപ്പെടുവിക്കുമെന്ന് റിപ്പോര്‍ട്ട്. 

മൂന്നാം ഘട്ട ലോക്ക്ഡൌണ്‍ മെയ്‌ 17നു അവസാനിക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട്. കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ ഇത് സംബന്ധിച്ച് വെള്ളിയാഴ്ച സംസ്ഥാനങ്ങളുടെ ശുപാര്‍ശ ചര്‍ച്ച ചെയ്തിരുന്നു. 

കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൌണ്‍ ഉടന്‍ പിന്‍വലിച്ചേക്കില്ല എന്നാണ് സൂചന. 

എന്നാല്‍, ഘട്ടംഘട്ടമായി ലോക്ക്ഡൌണ്‍ പിന്‍വലിക്കാനും സാധ്യതയുണ്ട്. നാലാം ഘട്ട ലോക്ക്ഡൌണില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. 

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിലാണ് രാജ്യത്ത് കൊറോണ വ്യാപനം ഏറെയുള്ളത്. 

പ്രവാസികളുടെയും അന്യസംസ്ഥാനങ്ങളിലെയും ആളുകളുടെ മടക്ക൦ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്. 

അതേസമയം, രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 85,000 കവിഞ്ഞു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഇറ്റലിയെയും ചൈനയെയും മറികടന്നിരിക്കുകയാണ്.

2,649 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിനംപ്രതി നാലായിരത്തിലധികം കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 

അമേരിക്ക, റഷ്യ, യുകെ, സ്പെയ്ന്‍, ഇറ്റലി, ബ്രസീല്‍, ഫ്രാന്‍സ്, ജെര്‍മനി, തുര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളാണ് കേസുകള്‍ കൂടുതലുള്ള മറ്റ് രാജ്യങ്ങള്‍. 


   


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here