gnn24x7

തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു

0
174
gnn24x7

ന്യൂഡൽഹി: തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ പെട്രോളിന് ലിറ്ററിന് 90 രൂപ കടന്നു. കൊച്ചിയില്‍ പെട്രോളിന് 88.01 രൂപയും, ഡീസല്‍ വില 82.30 രൂപയുമായി വർധിപ്പിച്ചു. ഫെബ്രുവരിയില്‍ മാത്രം പെട്രോളിന് ഒരു രൂപ 58 പൈസയും ഡീസലിന് ഒരു രൂപ 59 പൈസയുമാണ് വര്‍ധിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 60 ഡോളറിലധികം ആയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണയത്. എട്ട് മാസത്തിനിടെ 16 രൂപയാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടായത്. ഇന്ധനവിലയിൽ വർദ്ധനവ് ഉണ്ടായതിനെ തുടർന്ന് അവശ്യസാധനങ്ങളുടെ വിലയും കൂട്ടിയിരിക്കുകയാണ്. ഫെബ്രുവരിയിൽ ഇത് അഞ്ചാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here