gnn24x7

അയോദ്ധ്യയിൽ രാമ ക്ഷേത്ര നിർമ്മാണത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു

0
148
gnn24x7

ഓഗസ്റ്റ് അഞ്ചിന് നടന്ന ഭൂമി പൂജക്ക് ശേഷം അയോദ്ധ്യയിൽ രാമ ക്ഷേത്ര നിർമ്മാണത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 42 മാസങ്ങളാണ് നിർമ്മാണ കാലാവധിയായി കണക്കാക്കിയിരിക്കുന്നത്.

മൂന്നു മുതൽ നാല് വർഷങ്ങൾ കൊണ്ട് ക്ഷേത്രനിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം. ഓഗസ്റ്റ് എട്ടിന് പണി ആരംഭിച്ചു. 2024 ജനുവരി 31 ആണ് നിർമ്മാണ കാലാവധി തീരുന്ന ദിവസം.

ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 250 അംഗ സംഘത്തിനാണ് നിർമ്മാണ ചുമതലയിലുള്ളത്. രാജസ്ഥാനിൽ നിന്നുള്ള പിങ്ക് കല്ലിൽ മനോഹരമായ അലങ്കാരപ്പണികൾ ചെയ്താവും നിർമ്മിക്കുക. ഒരു ലക്ഷം ക്യൂബിക് ചതുരശ്ര മീറ്റർ പിങ്ക് കല്ലുകളാണ് രാജസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്നത്.

മൊത്തം 60 ഏക്കറിലാണ് ക്ഷേത്രം ഉയരുക. 181 അടിയാവും രാമക്ഷേത്രത്തിന്റെ ഉയരം. പ്രധാന ക്ഷേത്രത്തിന് മൂന്ന് നിലകളുണ്ടാവും. അഞ്ചു ഗോപുരങ്ങളുണ്ടാവും

ഏറ്റവും താഴത്തെ നില പൂർത്തിയായിക്കഴിഞ്ഞു. ഇനിയും ഒട്ടേറെ കൽപ്പണികൾ ബാക്കിയുണ്ട്. നിഖിൽ സോംപുരയ്ക്കാണ് ഡിസൈൻ ചുമതല. 2024 ഹോളി ദിനത്തിലാവും ക്ഷേത്രം തുറക്കുക എന്ന് പ്രതീക്ഷിക്കുന്നു. മൊത്തം 300 കോടി രൂപയാകും നിർമ്മാണ ചിലവിനത്തിൽ പ്രതീക്ഷിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here