gnn24x7

മദ്യനയ അഴിമതിയിൽ കെജ്രിവാളിനും പങ്ക്, നൂറുകോടി ഗോവ തിരഞ്ഞെടുപ്പിനും ഉപയോഗിച്ചു. ഇ.ഡി.

0
188
gnn24x7

മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പങ്കെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. അഴിമതിയിലൂടെ കണ്ടെത്തിയ പണം എ.എ.പി. ഗോവയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും ഇ.ഡി. പറയുന്നു.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് നൂറു കോടി രൂപ വിജയ് നായർഎന്നയാൾ വാങ്ങിയെന്നാണ്കുറ്റപത്രത്തിൽ പറയുന്നത്.ചാർജാണ് വിജയ് നായർ. കെജ്രിവാളിനുവേണ്ടി വിജയ് നായർഎ.എ.പിയുടെ കമ്യൂണിക്കേഷൻസ് ഇൻ സ്വന്തം ഫോണിൽനിന്ന് സമീർ മഹേന്ദ്ര എന്ന മദ്യക്കമ്പനി ഉടമയെ വീഡിയോ കോൾ ചെയ്യുകയും കെജ്രിവാളുമായി ഇയാൾ സംസാരിക്കുകയും ചെയ്തതായി ഇ.ഡി. പറയുന്നു. ലൈസൻസ് അനുവദിക്കുന്നതിന് പ്രതിഫലമായി വിജയ് നായർ നൂറു കോടി രൂപ ഇയാളിൽനിന്ന് വാങ്ങി. ഈ പണം എ.എ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.

‘വിജയ് എന്റെ അടുത്ത ആളാണ്, നിങ്ങൾക്ക് അയാളെ വിശ്വസിക്കാമെന്ന് അരവിന്ദ് കെജ്രിവാൾ ഫോൺ സംഭാഷണത്തിൽ സമീർ മഹേന്ദുവിനോട് പറഞ്ഞതായും ഇ.ഡി. കുറ്റപത്രത്തിൽ പറയുന്നു. മനീഷ് സിസോദിയയെ കൂടാതെ മുഖ്യമന്ത്രി കെജ്രിവാളിനെയും കേസുമായി ബന്ധപ്പെടുത്തുന്ന കുറ്റപത്രമാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.

ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രം പൂർണമായും കെട്ടുകഥയാണെന്ന് കെജ്രിവാൾ എൻ.ഡി.ടി.വിയോട് പ്രതികരിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അയ്യായിരം കേസുകൾ വേണമെങ്കിലും എടുക്കാം. സർക്കാരുകളെ അട്ടിമറിക്കാനും എം.എൽ.എമാരെ വിലയ്ക്കുവാങ്ങാനുംവേണ്ടിയാണ് ഇ.ഡി. ഇപ്പോൾ പ്രവർത്തിക്കുന്നത്, കെജ്രിവാൾ പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here