gnn24x7

ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ മേക്ക് ഇൻ കേരള; 1000 കോടി രൂപയുടെ പദ്ധതി, ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിന് 200 കോടി രൂപ; വിദ്യാർഥികൾക്ക് 10 കോടിയുടെ അന്താരാഷ്ട്ര സ്കോളർഷിപ്പ്

0
121
gnn24x7

കേരളത്തിന്റെ ആഭ്യന്തര ഉത്പാദനവും തൊഴിൽ സംരംഭവും നിക്ഷേപ സാധ്യതകളും വർധിപ്പിക്കാൻ മേക്ക് ഇൻ കേരള പദ്ധതിക്ക് രൂപം നൽകുമെന്ന് ധനമന്ത്രി. മേക്ക് ഇൻ കേരളയ്ക്കായി പദ്ധതി കാലയളവിൽ 1000 കോടി രൂപ അധികമായി അനുവദിക്കും. ഈ വർഷം 100 കോടി രൂപ മേക്ക് ഇൻ കേരളയ്ക്കായി മാറ്റിവെക്കുമെന്നും മന്ത്രി പറഞ്ഞു.

മേക്ക് ഇൻ കേരളയുമായി ബന്ധപ്പെട്ട് പഠനം നടത്താൻ സെന്റർ ഫോർ ഡെവ്മെന്റ് സ്റ്റഡീസിനെ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോർട്ട് പ്രകാരം 2021-22ൽ കേരളത്തിൽ1,28,000 കോടി രൂപയുടെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 92 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ്. കയറ്റുമതി 74000 കോടി രൂപയുടേതായിരുന്നു. 70 ശതമാനം മറ്റ് സംസ്ഥാനങ്ങളിലേക്കായിരുന്നു. കേരളത്തിന്റെ വ്യാപര കമ്മി വളരെ കൂടുതലാണ്.

ഈ സാഹചര്യത്തിൽ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ തദ്ദേശീയമായി ഉത്പാദിപ്പിക്കാൻ പറ്റുന്ന സാധ്യതയുള്ളവയെ കണ്ടെത്താനാണ് പഠനം നടത്തിയത്. ഇവ കണ്ടെത്തി കേരളത്തിൽ ഉത്പാദിപ്പിക്കാനുള്ള പിന്തുണ നൽകും. അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി വ്യവസായ വകുപ്പും അനുബന്ധ വകുപ്പും ചേർന്ന് പദ്ധതി രൂപീകരിക്കും. കാർഷിക സ്റ്റാർട്ടപ്പുകൾക്കും പിന്തുണ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിന് 200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പദ്ധതിക്ക് വേണ്ടി 20 കോടി രൂപ ബജറ്റിൽ വകയിരുത്തി. 2040 ഓടെ നൂറ് ശതമാനം പുനരുപയോഗ ഊർജാധിഷ്ഠിത സംസ്ഥാനമായും 2050 ഓടെ നെറ്റ് കാർബൺ ന്യൂട്രാലിറ്റി സംസ്ഥാനമായും മാറാനാണ് കേരളം ലക്ഷ്യമിടുന്നത്. ക്ലീൻ എനർജി എന്നറിയപ്പെടുന്ന ഹരിത ഹൈഡ്രജൻ ഉൽപാദനത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലെന്നും മന്ത്രി പറഞ്ഞു.

വർക്ക് നിയർ ഹോം സംവിധാനത്തിനായി സംസ്ഥാന ബജറ്റിൽ 50 കോടി രൂപ വകയിരുത്തി. വർക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതിക്കായി പത്തുകോടി രൂപയും വിദ്യാർഥികൾക്കുള്ള അന്താരാഷ്ട്ര സ്കോളർഷിപ്പിനായി പത്തുകോടി രൂപയും നീക്കിവെയ്ക്കുന്നതായും ധനമന്ത്രി പ്രഖ്യാപിച്ചു. വർക്ക് ഫ്രം ഹോമിന് സമാനമായ പദ്ധതി ടൂറിസം മേഖലയിലും നടപ്പാക്കും. വർക്ക് ഫ്രം ഹോളിഡേ ഹോം എന്ന പദ്ധതി ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാകും. പ്രാഥമികമായി ഇതിന്റെ തയ്യാറെടുപ്പുകൾക്കായി പത്തുകോടി രൂപ നീക്കിവെച്ചു.പ്രതിവർഷം ലോകത്തിലെ 200 സർവകലാശാലകളിൽ ഹ്രസ്വകാല ഗവേഷണ അസൈൻമെന്റുകൾ നേടുന്ന വിദ്യാർഥികളുടെ യാത്രച്ചെലവുകൾക്കും ജീവിതച്ചെലവുകൾക്കുമായി ഹ്രസ്വകാല ഫെലോഷിപ്പ് ആരംഭിക്കും. ഇതിനായി 10 കോടി രൂപ നീക്കിവെച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here