gnn24x7

കേരള കര്‍ണാടക അതിര്‍ത്തി പ്രശ്‌നം പരിഹരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു

0
162
gnn24x7

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും രോഗികളെ ചികിത്സയ്ക്കായി അതിര്‍ത്തി കടത്തി വിടുന്നതുമായി ബന്ധപ്പെട്ട്‌ കേരളവും കര്‍ണാടകവും തമ്മിലുണ്ടായ പ്രശ്‌നം പരിഹരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ തലപ്പാടി വഴി കര്‍ണാടകയിലേക്ക്​ കടത്തി വിടാന്‍ തീരുമാനമായതായും അതിനുള്ള പ്രോ​ട്ടോകോള്‍ നിശ്ചയിച്ചതായും കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. 

കൊറോണ ബാധിതരല്ലാത്ത രോഗികള്‍ അവര്‍ നേരത്തെ തന്നെ മംഗലാപുരത്ത് ചികിത്സ നടത്തിയിരുന്നവരാണെങ്കില്‍ അതിര്‍ത്തി കടത്തിവിടാം എന്നാണ് ധാരണയെന്ന്‌ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

ഇരു സംസ്ഥാനങ്ങളും തമ്മില്‍ ഇപ്പോള്‍   പ്രശ്‌നം  നിലനില്‍ക്കുന്നില്ലെന്നും രോഗികളെ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ മാര്‍ഗരേഖ തയ്യാറാക്കിയെന്നും തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഈ മാര്‍ഗ രേഖ എന്താണെന്ന് വിശദമാക്കിയില്ല. കേരള കര്‍ണാടക സര്‍ക്കാരുകളുടെ അഭിഭാഷകര്‍ ഈ വാദത്തെ എതിര്‍ത്തുമില്ല. ചര്‍ച്ചകളിലൂടെ ഈ പ്രശ്‌നം പരിഹരിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. ഇതോടെ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തീര്‍പ്പാക്കിയതായി സുപ്രീംകോടതി അറിയിച്ചു.

കേരള, കര്‍ണാടക ചീഫ്​ സെക്രട്ടറിമാരുടെ​ സംയുക്ത യോഗത്തിലാണ്​ തര്‍ക്ക​ പരിഹാരമുണ്ടായത്.  ഇരു സംസ്ഥാനങ്ങളുടെയും ചീഫ്​ സെക്രട്ടറിമാരെയും വിളിച്ചിരുത്തി പ്രശ്​നം രമ്യമായി പരിഹരിക്കണമെന്ന്​ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട്​ നിര്‍ദേശിച്ചിരുന്നു. ഇതി​​െന്‍റ അടിസ്ഥാനത്തിലാണ്​ നടപടി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here